'എനിക്ക് പെണ്‍കുഞ്ഞ് മതി' ; 10 മാസം പ്രായമുളള ആണ്‍കുഞ്ഞിനെ അമ്മ മുക്കി കൊന്നു

മഹാരാഷ്ട്രയില്‍ 10 മാസം പ്രായമുളള കുഞ്ഞിനെ അമ്മ മുക്കി കൊന്നു.
'എനിക്ക് പെണ്‍കുഞ്ഞ് മതി' ; 10 മാസം പ്രായമുളള ആണ്‍കുഞ്ഞിനെ അമ്മ മുക്കി കൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ 10 മാസം പ്രായമുളള കുഞ്ഞിനെ അമ്മ മുക്കി കൊന്നു. മകന്‍ പ്രേം പരമേശ്വറിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ രാധികയെ പൊലീസ് അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

രാധിക താമസിക്കുന്ന വീടും പരിസരവും പരിശോധിച്ച പൊലീസ് വെളളം നിറച്ച വീപ്പയില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. 'എനിക്ക് ഈ കുട്ടിയെ ഇഷ്ടമല്ല. എനിക്ക് പെണ്‍കുട്ടിയെയാണ് വേണ്ടത്. അതിനാല്‍ കുട്ടിയെ വീപ്പയില്‍ മുക്കിക്കൊല്ലുകയായിരുന്നു.'രാധിക മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com