കശ്മീര്‍ വിട്ടുകൊടുക്കാന്‍ പട്ടേല്‍ തയ്യാറായിരുന്നു: സെയ്ഫുദീന്‍ സോസ് വീണ്ടും വിവാദത്തില്‍ 

മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ പിന്തുണച്ചതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സെയ്ഫുദീന്‍ സോസ് വീണ്ടും വിവാദത്തില്‍.
കശ്മീര്‍ വിട്ടുകൊടുക്കാന്‍ പട്ടേല്‍ തയ്യാറായിരുന്നു: സെയ്ഫുദീന്‍ സോസ് വീണ്ടും വിവാദത്തില്‍ 

ന്യൂഡല്‍ഹി:  മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ പിന്തുണച്ചതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സെയ്ഫുദീന്‍ സോസ് വീണ്ടും വിവാദത്തില്‍.വിഭജനകാലത്ത് കശ്മീര്‍ വിട്ടുകൊടുക്കാന്‍ മുന്‍ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ തയ്യാറായിരുന്നുവെന്ന സെയ്ഫുദീന്‍ സോസിന്റെ പ്രസ്താവനയാണ് വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കശ്മീരി ജനതയുടെ പ്രഥമ പരിഗണന സ്വാതന്ത്ര്യമാണെന്ന മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ പരാമര്‍ശത്തെ പിന്തുണച്ചതിന് സോസിനെതിരെ പ്രതിഷേധം പുകയുകയാണ്. ഇതിന് പിന്നാലെയാണ് വീണ്ടും വിവാദ പ്രസ്താവനയുമായി സോസ് രംഗത്തുവന്നത്.

'kashmir glimpses of history and the story of the struggle' എന്ന തന്റെ പുസ്തക പ്രകാശനചടങ്ങിലാണ് സോസ് സര്‍ദാര്‍ പട്ടേലിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാന് ഹൈദരാബാദിന് പകരം സര്‍ദാര്‍ പട്ടേല്‍ കശ്മീര്‍ വാഗ്ദാനം ചെയ്തു എന്നാണ് സോസിന്റെ പരാമര്‍ശം. മൗണ്ട് ബാറ്റണിന്റെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും സാന്നിധ്യത്തിലായിരുന്നു പട്ടേലിന്റെ വാഗ്ദാനം. പട്ടേലിന്റെ നിലപാടിന്റെ അടിസ്ഥാനത്തില്‍ വിഭജന സമിതി അംഗമായ മൗണ്ട് ബാറ്റണ്‍ ലാഹോറില്‍ എത്തി സമാനമായ നിര്‍ദേശം പാകിസ്ഥാന്‍ മുന്‍പാകെ മുന്നോട്ടുവെച്ചതായും സോസ് പറയുന്നു.

പുസ്തകത്തിന്റെ അവസാന അധ്യായത്തിലാണ് കശ്മീരിനെ കുറിച്ച് സോസ് പ്രതിപാദിച്ചിരിക്കുന്നത്. ഹിന്ദു ഭൂരിപക്ഷ പ്രദേശമാണെന്നതും കടല്‍ , കര എന്നി തലങ്ങളിലും പാകിസ്ഥാനില്‍ നിന്നും വളരെ അകലെ കിടക്കുന്ന മേഖലയാണെന്നതും കണക്കിലെടുത്ത് ഹൈദരാബാദ് വിട്ടുനല്‍കണമെന്ന് സര്‍ദാര്‍ പട്ടേല്‍ ആവശ്യപ്പെട്ടതായി പുസ്തകത്തില്‍ പറയുന്നു.  സോസിന്റെ പര്‍വേസ് മുഷറഫ് പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പുസ്തക പ്രകാശന ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com