'കേരളത്തിലുള്ളവര്‍ ബീഫിന് പകരം മത്സ്യം കഴിക്കൂ, എന്തിനാണ് വെറുതെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്'; വിഎച്ച്പി നേതാവ്

കന്നുകാലികളെ കശാപ്പുചെയ്യുന്നതില്‍ കേരളം യാതൊരു നിയന്ത്രണവും പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
'കേരളത്തിലുള്ളവര്‍ ബീഫിന് പകരം മത്സ്യം കഴിക്കൂ, എന്തിനാണ് വെറുതെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്'; വിഎച്ച്പി നേതാവ്

കേരളത്തിലെ ജനങ്ങള്‍ ബീഫിന് പകരം മത്സ്യം കഴിക്കണമെന്ന നിര്‍ദേശവുമായി വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് അലോക് കുമാര്‍. തീരദേശ പ്രദേശമായ കേരളത്തില്‍ അധികമായി മത്സ്യം ലഭിക്കുമ്പോള്‍ എന്തിനാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ബീഫ് കഴിക്കുന്നതെന്നാണ് അലോക് കുമാര്‍ ചോദിക്കുന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന വിഎച്ച്പി ഗവേണിങ് ബോഡി യോഗത്തിലാണ് മലയാളികളുടെ ബീഫ് തീറ്റ സംസാര വിഷയമായത്. 

കന്നുകാലികളെ കശാപ്പുചെയ്യുന്നതില്‍ കേരളം യാതൊരു നിയന്ത്രണവും പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം ബീഫ് ഉപഭോക്തൃ സംസ്ഥാനമാണ്. അതും വലിയ അളവില്‍. കന്നുകാലി കശാപ്പിന് യാതൊരു നിയന്ത്രണവും പാലിക്കാത്ത സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ ബീഫ് ഉപയോഗം നിര്‍ത്തണമെന്നാണ് അലോക് അഭിപ്രായപ്പെടുന്നത്.

അതേസമയം പശു സംരക്ഷണത്തിനായി സംസ്ഥാനങ്ങളില്‍ പ്രത്യേകം പശുമന്ത്രാലയങ്ങള്‍ വിഎച്ച്പി നിര്‍മ്മിക്കുമെന്നും ഗോസംരക്ഷണം ഉറപ്പാക്കുമെന്നും അലോക് പറഞ്ഞു. ഹിന്ദുകളുടെ വിശുദ്ധ മൃഗമായാണ് ഗോമാതാവിനെ കണക്കാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com