പി.ചിദംബരത്തിന്റെ ബന്ധുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൂന്ന് പേര്‍ പിടിയില്‍

വസ്ത്രകയറ്റുമതി വ്യാപാരിയായ സി.ശിവമൂര്‍ത്തിയാണ് (47) കൊല്ലപ്പെട്ടത്
പി.ചിദംബരത്തിന്റെ ബന്ധുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൂന്ന് പേര്‍ പിടിയില്‍

കൊയമ്പത്തൂര്‍; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ ബന്ധുവിനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. വസ്ത്രകയറ്റുമതി വ്യാപാരിയായ സി.ശിവമൂര്‍ത്തിയാണ് (47) കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊയമ്പത്തൂരില്‍ നിന്ന് ശിവമൂര്‍ത്തിയെ കാണാതാകുന്നത്. ജോലി കഴിഞ്ഞ് വീട്ടില്‍ എത്താതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 

ശിവമൂര്‍ത്തിയുടെ കാര്‍ ജിപിആര്‍എസ് സംവിധാനത്തിന്റെ സഹായത്തില്‍ വെല്ലൂരില്‍ നിന്ന് കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. പൊലീസ് നടത്തിയ പെട്രോളിങ്ങിനിടെ വെല്ലൂരില്‍ ദേശീയ പാതയില്‍ നിന്ന് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്.

തട്ടിക്കൊണ്ടുപോയ ശിവമൂര്‍ത്തിയെ തിങ്കളാഴ്ച മേട്ടുപ്പാളയത്തില്‍ എത്തിച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയായ ഹൊസൂരിലെ തടാകത്തില്‍ ഉപേക്ഷിച്ചു. എന്നാല്‍ കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com