വാട്ട്‌സാപ്പ് ഫോര്‍വേഡുകള്‍ ജീവനെടുക്കുമ്പോള്‍!കുട്ടിയെ തട്ടിക്കൊണ്ട് പോയതായി വ്യാജ സന്ദേശം;ഗുജറാത്തില്‍ യുവതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു 

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം പ്രദേശത്ത് എത്തിയതായുള്ള വ്യാജ വാട്ട്‌സാപ്പ് സന്ദേശത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായതെന്ന് വദജ് പൊലീസ് അറിയിച്ചു
വാട്ട്‌സാപ്പ് ഫോര്‍വേഡുകള്‍ ജീവനെടുക്കുമ്പോള്‍!കുട്ടിയെ തട്ടിക്കൊണ്ട് പോയതായി വ്യാജ സന്ദേശം;ഗുജറാത്തില്‍ യുവതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു 

അഹമ്മദാബാദ്: കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന സംശയത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ വദജില്‍ ആള്‍ക്കൂട്ടം യുവതിയെ തല്ലിക്കൊന്നു.ഭിക്ഷാടകയായിരുന്ന ശാരദനഗര്‍ സ്വദേശി ശാന്താദേവിയാണ് കൊല്ലപ്പെട്ടത്. ഭിക്ഷാടന സംഘത്തിലുണ്ടായിരുന്ന അശുദേവി നാഥ്, ലിലാദേവി നാഥ്, അനസിനാഥ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം പ്രദേശത്ത് എത്തിയതായുള്ള വ്യാജ വാട്ട്‌സാപ്പ് സന്ദേശത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായതെന്ന് വദജ് പൊലീസ് അറിയിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശയായ ശാന്താദേവി ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചു. മറ്റുള്ളവര്‍ക്ക് ചികിത്സ നല്‍കി വരികയാണെന്ന് ആശുപത്രിയധികൃതര്‍ വ്യക്തമാക്കി. മുപ്പതോളം പേര്‍ക്കെതിരെ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചരണത്തെ തുടര്‍ന്ന് രാജ്യത്ത്  ഈ മാസം നടക്കുന്ന നാലാമത്തെ കൊലപാതകമാണ് ഇതെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സംസ്ഥാനത്ത് എത്തിയെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് അസമിലെ കര്‍ബി ജില്ലയിലും ജൂണ്‍ ആദ്യം രണ്ട് പേരെ ആള്‍ക്കൂട്ടം അടിച്ചു കൊന്നിരുന്നു. മോഷ്ടാക്കള്‍ ഗ്രാമത്തിലെത്തിയതായുള്ള വ്യാജവാട്ട്‌സാപ്പ് സന്ദേശത്തെ ജൂണ്‍ ഏഴിന് തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രണ്ട് പേരെ തല്ലിക്കൊല്ലുകയും ഏഴ് പേരെ മര്‍ദ്ദിച്ചവശരാക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com