കൈകള്‍ കൂട്ടികെട്ടിയ നിലയില്‍ രണ്ട് യുവതികളുടെ അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി

കൈകള്‍ കൂട്ടികെട്ടിയ നിലയില്‍ രണ്ട് യുവതികളുടെ അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി

25നും 30നും മദ്ധ്യേ പ്രായമുള്ള യുവതികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്നും മൃതദേഹങ്ങളുടെ കൈകള്‍ തമ്മില്‍ കൂട്ടികെട്ടിയിരുന്നെന്നും  എസ് പി സന്തോഷ് പട്ടേല്‍ പറഞ്ഞു

ഷിംല: ഹിമാചല്‍പ്രദേശിലെ ഫത്തേപൂര്‍ മേഖലയിലുള്ള കാംഗ്ര ജില്ലയില്‍ കൈകള്‍ കൂട്ടികെട്ടിയ നിലയില്‍ രണ്ട് യുവതികളുടെ അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

25നും 30നും മദ്ധ്യേ പ്രായമുള്ള യുവതികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്നും മൃതദേഹങ്ങളുടെ കൈകള്‍ തമ്മില്‍ കൂട്ടികെട്ടിയിരുന്നെന്നും അഴുകിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളതെന്നും എസ് പി സന്തോഷ് പട്ടേല്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും യുവതികളെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. രണ്ട് മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com