'ചിലര്‍ പാവങ്ങളുടെ മിശിഹയാണെന്ന് സ്വയം വിചാരിക്കുന്നു,കൊട്ടാരത്തിലിരുന്നാല്‍ ജനങ്ങളെ അറിയില്ല';രാഹുല്‍ഗാന്ധിക്കെതിരെ ഒളിയമ്പെയ്ത് പ്രധാനമന്ത്രി

കുടുംബ വാഴ്ച പിന്തുടരുന്ന  ചില രാഷ്ട്രീയക്കാര്‍ പാവങ്ങളുടെ മിശിഹയാണെന്ന് സ്വയം ധരിച്ചുവച്ചിരിക്കുകയാണ്.കൊട്ടാരങ്ങളില്‍ കഴിയുന്നവര്‍ക്ക് പൊതുജനത്തെ കുറിച്ച് യാതൊരു ധാരണയുമില്ലെന്നും
'ചിലര്‍ പാവങ്ങളുടെ മിശിഹയാണെന്ന് സ്വയം വിചാരിക്കുന്നു,കൊട്ടാരത്തിലിരുന്നാല്‍ ജനങ്ങളെ അറിയില്ല';രാഹുല്‍ഗാന്ധിക്കെതിരെ ഒളിയമ്പെയ്ത് പ്രധാനമന്ത്രി

ലക്‌നൗ: രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുടുംബ വാഴ്ച പിന്തുടരുന്ന ചില രാഷ്ട്രീയക്കാര്‍ പാവങ്ങളുടെ മിശിഹയാണെന്ന് സ്വയം ധരിച്ചുവച്ചിരിക്കുകയാണ്.കൊട്ടാരങ്ങളില്‍ കഴിയുന്നവര്‍ക്ക് പൊതുജനത്തെ കുറിച്ച് യാതൊരു ധാരണയുമില്ലെന്നും നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ പൊതുറാലിയില്‍ പറഞ്ഞു.

ദാരിദ്ര്യം തുടച്ചു നീക്കാന്‍ പദ്ധതിയെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ഇല്ലായ്മ ചെയ്തത് ദരിദ്രരെയാണ്. ദരിദ്രരെ ചൂഷണം ചെയ്ത് അവരുടെ രക്ഷക വേഷം ചമയുകയാണ് കുടുംബ വാഴ്ചക്കാര്‍ ചെയ്തുവന്നിരുന്നത്.മുന്‍സര്‍ക്കാരുകള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ അട്ടിമറിച്ചുവെന്നും വികസനം താറുമാറാക്കിയെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും ബിജെപി സര്‍ക്കാര്‍ നിരന്തരം പ്രയത്‌നിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

തന്റെ സര്‍ക്കാര്‍ ദലിതരുടെയും സ്ത്രീകളുടെയും സൈനികരുടെയും കൂടി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് വക്താവ് രാജ്ദീപ് സര്‍ജേവാല ഉന്നയിച്ച ആരോപണങ്ങള്‍ക്കും മോദി മറുപടി നല്‍കി. പ്രധാനമന്ത്രി യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടുന്നുവെന്നും മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊണ്ട് കാര്യമായ ഗുണം അതിര്‍ത്തിയില്‍ ഉണ്ടായിരില്ലെന്നുമായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ആരോപിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ സൈനിക നീക്കങ്ങള്‍ പോലും ഇപ്പോള്‍ പ്രധാനമന്ത്രി അവകാശപ്പെടുന്നത് അപലപനീയമാണ് എന്നും അദ്ദേഹം പറഞ്ഞുരുന്നു.

സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത് എത്തുമ്പോഴും പ്രധാനമന്ത്രി വിസ എടുക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും അപമാനകരമാണെന്നും രാഹുല്‍ഗാന്ധിയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.ഇതിന് മറുപടിയായാണ് തന്റെ സര്‍ക്കാര്‍ സത്രീകളുടെ സര്‍ക്കാരാണ് എന്ന് മോദി വ്യക്തമാക്കിയത്. മുത്തലാഖില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും മോദി പറഞ്ഞു. ഭക്തകവി കബീര്‍ദാസിന്റെ അഞ്ഞൂറാം ചരമദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com