മലയാളം കിതയ്ക്കുമ്പോള്‍ അതിവേഗം ബഹുദൂരം ഹിന്ദി കുതിക്കുന്നു; രാജ്യത്ത് 52 കോടി ആളുകളുടെ സംസാരഭാഷയെന്ന് സെന്‍സസ് റിപ്പോര്‍ട്ട്

പത്ത് കോടി ജനങ്ങളാണ് പുതിയതായി ഹിന്ദി സംസാരിക്കാന്‍ തുടങ്ങിയത്. കശ്മീരിയാണ് രണ്ടാം സ്ഥാനത്ത്.
മലയാളം കിതയ്ക്കുമ്പോള്‍ അതിവേഗം ബഹുദൂരം ഹിന്ദി കുതിക്കുന്നു; രാജ്യത്ത് 52 കോടി ആളുകളുടെ സംസാരഭാഷയെന്ന് സെന്‍സസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയെന്ന പദവി ഹിന്ദി നിലനിര്‍ത്തി. ഏറ്റവും പുതിയ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് പത്ത് കോടി ജനങ്ങളാണ് പുതിയതായി ഹിന്ദി സംസാരിക്കാന്‍ തുടങ്ങിയത്. കശ്മീരിയാണ് രണ്ടാം സ്ഥാനത്ത്.

എന്നാല്‍ രാജ്യത്ത് ഹിന്ദി കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ഭാഷ ബംഗാളിയാണ്.9.7 കോടി ആളുകളാണ് ബംഗാളി സംസാരിക്കുന്നത്.

സംസ്‌കൃതമാണ് ഏറ്റവും കുറവ് ആളുകള്‍ സംസാരിക്കുന്ന ഭാഷ.24,821പേരാണ് നിലവില്‍ സംസ്‌കൃതം സംസാരിക്കുന്നവര്‍.

ഇതരസംസ്ഥാനങ്ങളില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണത്തില്‍ 10 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലും ഇതരഭാഷകള്‍ സംസാരിക്കുന്നവരുടെ എണ്ണം 33 ശതമാനം വര്‍ധിച്ചു. തൊഴിലിനായി എത്തുന്ന ഇതരസംസ്ഥാനക്കാരുടെ സംഭാവനയാണ് ഇതെന്നാണ് കരുതുന്നത്. 

ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകള്‍ ഏറ്റവുമധികം ഉള്ളത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിന്നാലെ തമിഴ്‌നാടും കര്‍ണാടകയുമുണ്ട്. രാജ്യത്തെ 2,60000പേരാണ് ഇംഗ്ലീഷ് മാതൃഭാഷയായി പുതിയതായി സ്വീകരിച്ചത്.ഉറുദുവും കൊങ്ങിണിയും സംസാരിക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവ് ഉണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തെലുങ്കിനെ പിന്തള്ളി മറാത്തിയാണ് മൂന്നാം സ്ഥാനത്തെത്തിയത്. എട്ടുകോടി മുപ്പതുലക്ഷംപേരാണ് മറാത്തി സംസാരിക്കുന്നവര്‍.ഇതോടെ ഹിന്ദിക്കും ബംഗാളിക്കും പിന്നിലായി ഏറ്റവുമധികം പേരുടെ മാതൃഭാഷയെന്ന പദവിയും മറാത്തി സ്വന്തമാക്കി.എട്ടുകോടി പത്ത്‌ലക്ഷം പേരാണ് രാജ്യത്ത് തെലുങ്ക് സംസാരിക്കുന്നവര്‍.

ഉറുദുവിനെ പിന്തള്ളി ഗുജറാത്തിയാണ് ഏഴാംസ്ഥാനത്തേക്ക് എത്തിയത്.അഞ്ച് കോടി പേരായിരുന്നു 2001 ല്‍ ഉറുദു മാതൃഭാഷയാക്കിയത്.

കന്നട പതിവുപോലെ എട്ടാംസ്ഥാനത്ത് തുടരുകയാണ്. മൂന്ന് കോടി എഴുപത് ലക്ഷംപേരാണ് മുമ്പ് കന്നട സംസാരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് നാലുകോടി മുപ്പതുലക്ഷമായി വര്‍ധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com