രാജസ്ഥാനില്‍ ബിജെപിക്ക് പ്രസിഡന്റിനെ കിട്ടി; കേരളത്തില്‍ ആളെ കിട്ടിയില്ല

രാജസ്ഥാനില്‍ ബിജെപിക്ക് പ്രസിഡന്റിനെ കിട്ടി; കേരളത്തില്‍ ആളെ കിട്ടിയില്ല
രാജസ്ഥാനില്‍ ബിജെപിക്ക് പ്രസിഡന്റിനെ കിട്ടി; കേരളത്തില്‍ ആളെ കിട്ടിയില്ല

ജയ്പൂര്‍: മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന രാജസ്ഥാനിലെ ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് ആളെ നിയമിച്ചു. കേരളത്തിലെ പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനമായില്ല. മുതിര്‍ന്ന നേതാവ് മദന്‍ ശാലിനിയെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞടുത്തത്. ഈ വര്‍ഷം അവസാനം രാജസ്ഥാനില്‍ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ പ്രസിഡന്റ് പദം വലിയ വെല്ലുവിളിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വസുന്ധരരാജ മന്ത്രിസഭയിലെ എംഎല്‍എയാ അശോക് പര്‍ണാമി ഏപ്രില്‍ 18നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞത്. പ്രസിഡന്റ് പദത്തില്‍ നി്‌ന്നൊഴിഞ്ഞതിന് പിന്നാലെ ബിജെപി ദേശീയ നിര്‍വാഹകസമിതിയിലേക്ക് കഴിഞ്ഞ ദിവസം പര്‍ണാമിയെ തെരഞ്ഞടുത്തിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നം കലുക്ഷമായി സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്ന നിലപാടിലായിരുന്നു കേന്ദ്ര നേതൃത്വം. തെരഞ്ഞടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന് പിന്നലെയാണ് യോജിച്ച നീക്കത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയത്. ഈ വര്‍ഷം നടന്ന രണ്ട് ലോക്‌സഭാ ഉപതെരഞ്ഞടുപ്പുകളിലും ഒരു നിയമസഭാ തെരഞ്ഞടുപ്പിലും ബിജെപി പരാജയപ്പെട്ടിരുന്നു

ബിജെപിയെ കേരളിത്തില്‍ നയിക്കാനാളില്ലാതായിട്ട് ഒരു മാസം പിന്നിടുന്നു. പുതിയ പ്രസിഡന്റിന്റെ കാര്യത്തില്‍ ദേശീയ നേതൃത്വവും മെല്ലെപ്പോക്ക് തുടരുകയാണ്. രാജസ്ഥാനിലെ പ്രസിഡന്റിനെ നിയമിക്കുന്ന സമയത്ത് കേരളത്തിലെ അധ്യക്ഷനെയും തെരഞ്ഞടുക്കുമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പുതിയ പ്രസിഡന്റിന്റെ കാര്യത്തില്‍ തര്‍ക്കം ഇനിയും തുടര്‍ന്നാല്‍ അമിത്ഷായുടെ അടുത്തമാസത്തെ സന്ദര്‍ശനവും മാറ്റിവെച്ചേക്കുമെ്ന്നും റിപ്പോര്‍ട്ടുകളുണ്ട്

സംസ്ഥാന നേതൃത്വത്തിനെയൊന്നാകെ അമ്പരിപ്പിച്ചുകൊണ്ടുള്ള കുമ്മനത്തിന്റെ സ്ഥാനലബ്ദിയുണ്ടായത് കഴിഞ്ഞമാസം 25 ന്. അന്നുമുതല്‍ തുടങ്ങിയ പുതിയ പ്രസിഡന്റിനുവേണ്ടിയുള്ള തലങ്ങും വിലങ്ങുമുള്ള ചര്‍ച്ച ഒരു മാസമായിട്ടും ഫലം കണ്ടില്ല. നേതൃത്വത്തിലേക്ക് കെ.സുരേന്ദ്രന്റെ പേര് മനസിലൊളിപ്പിച്ച് ചര്‍ച്ചക്കെത്തിയ ദേശീയ നേതാക്കളായ എച്ച്.രാജയും , നളിന്‍കുമാര്‍കട്ടീലും സംസ്ഥാന നേതാക്കളുടെയും ആര്‍.എസ്.എസിന്റേയും എതിര്‍പ്പിനു മുന്നില്‍ നിലപാടു മാറ്റി.  തുടര്‍ന്നു സംസ്ഥാന നേതൃത്വത്തിലേയും ദേശീയ നേതൃത്വവുമായി അടുപ്പമുള്ളവരേടതു മടക്കം പല പേരുകളും പ്രചരിച്ചെങ്കിലും നേതൃത്വം മനസ് തുറന്നിട്ടില്ല.  


തൃശൂരില്‍ നടന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ നേതാക്കള്‍ സ്ഥിരം പ്രസിഡന്റില്ലെങ്കില്‍ താല്‍ക്കാലിക പ്രസിഡന്റെങ്കിലും വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചെങ്കിലും, സ്ഥിരം പ്രസിഡന്റ് ഉടന്‍ വരുമെന്ന മറുപടിയാണ് നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ നീണ്ട ലിസ്റ്റ് തന്നെ കഴിഞ്ഞതവണ സംസ്ഥാനത്തെത്തിയ അമിത് ഷാ സംസ്ഥാന നേതൃത്വത്തിനു നല്‍കിയിരുന്നു. ജൂലൈയില്‍ ്അവലോകനത്തിനായി വീണ്ടുമെത്തുമെന്നും യഥാര്‍ഥ ചിത്രം നേതൃത്വം നല്‍കണമെന്നും പറഞ്ഞിരുന്നു.

പുതിയ പ്രസിഡന്റിന്റെ കാര്യത്തിലുള്ള തര്‍ക്കത്തില്‍ പാര്‍ട്ടിയിലെ ഇരു വിഭാഗവും വിട്ടുവീഴ്ചയില്ലാത്ത നിലപാടു തുടരുന്നതിനാല്‍ അമിത്ഷായുടെ സന്ദര്‍ശനവും വൈകിയേക്കുമെന്നുള്ള സൂചനയുണ്ട്. കൂടാതെ നേതൃത്വം ദേശീയ വിഷയങ്ങളുടെ തിരക്കിലുമാണ്. പ്രസിഡന്റില്ലാതായതോടെ ഫലത്തില്‍ കമ്മിറ്റിയും ഇല്ലാതായ ബിജെപിക്ക് സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നില്ലെന്നാണ് നേതാക്കളുടെ പക്ഷം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com