പഞ്ചായത്ത് കിണറ്റില്‍ നിന്ന് വെള്ളം കോരി; ദളിത് കുടുംബത്തിന് ഊരുവിലക്ക്; കിടപ്പാടം പോലും നഷ്ടപ്പെട്ട് കുടുംബം തെരുവില്‍

റേഷന്‍ നല്‍കുന്നതും പ്രദേശത്തെ കടകളില്‍ നിന്ന് സാധനങ്ങള്‍ നല്‍കുന്നതും അവസാനിപ്പിച്ചു. പിന്നാലെ ഇവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും നിഷേധിച്ചു
പഞ്ചായത്ത് കിണറ്റില്‍ നിന്ന് വെള്ളം കോരി; ദളിത് കുടുംബത്തിന് ഊരുവിലക്ക്; കിടപ്പാടം പോലും നഷ്ടപ്പെട്ട് കുടുംബം തെരുവില്‍

ഭോപ്പാല്‍: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന ദളിത് പീഡനത്തിന്റെ തുടര്‍ച്ചയായി മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവം കൂടി. പഞ്ചായത്ത് കിണറ്റില്‍ നിന്ന് വെള്ളം കോരിയതിന്റെ പേരില്‍ ദളിത് കുടുംബത്തിന് ഊരുവിലക്ക്. മധ്യപ്രദേശിലെ സര്‍ക്കാന്‍പൂര്‍ നിവാസികളായ ഈ കുടുംബം രണ്ട് വര്‍ഷമായി ഊരുവിലക്ക് നേരിടുകയാണ്. കഴിഞ്ഞ ദിവസം അടിയന്തരത്തിന് സദ്യ നല്‍കാത്തതിനെ തുടര്‍ന്ന് രാജസ്ഥാനില്‍ 30 അംഗ ദളിത് കുടുംബത്തെ ഊരുവിലക്കിയിരുന്നു. പിന്നാലെയാണ് പുതിയ സംഭവത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. പഞ്ചായത്ത് കിണറ്റില്‍ നിന്ന് വെള്ളം എടുത്തതിനെ തുടര്‍ന്ന് ഈ കുടുംബത്തിലെ മരുമകളും പ്രദേശവാസികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഊരുവിലക്ക് പ്രഖ്യാപിച്ചത്. 

വിലക്ക് തുടര്‍ന്നതോടെ ഈ ദളിത് കുടുംബം കിടപ്പാടം പോലും നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണിപ്പോള്‍. ഊരുവിലക്കിനെ തുടര്‍ന്ന് ഇവര്‍ക്ക് റേഷന്‍ നല്‍കുന്നതും പ്രദേശത്തെ കടകളില്‍ നിന്ന് സാധനങ്ങള്‍ നല്‍കുന്നതും അവസാനിപ്പിച്ചു. പിന്നാലെ ഇവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും നിഷേധിച്ചു. ഭാവി എന്താകുമെന്ന് അറിയാതെ നിസഹായാവസ്ഥയിലാണ് ഈ കുടുംബം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com