ചിദംബരത്തിന്റെ നിർദേശ പ്രകാരം കാർത്തിയ്ക്ക് ഏഴുലക്ഷം ഡോളർ നൽകിയെന്ന് മുഖർജി ദമ്പതികൾ ; ചിദംബരവും കുടുങ്ങിയേക്കും

ഐഎൻഎക്സ് മീഡിയ ലിമിറ്റഡിന്റെ ഡയറക്ടർമാരായ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരാണ് ചിദംബരത്തിനെതിരെ മൊഴി നൽകിയിട്ടുള്ളത്
ചിദംബരത്തിന്റെ നിർദേശ പ്രകാരം കാർത്തിയ്ക്ക് ഏഴുലക്ഷം ഡോളർ നൽകിയെന്ന് മുഖർജി ദമ്പതികൾ ; ചിദംബരവും കുടുങ്ങിയേക്കും

ന്യൂഡൽഹി:  ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിയെയും മൊഴി. ഐഎൻഎക്സ് മീഡിയ ലിമിറ്റഡിന്റെ ഡയറക്ടർമാരായ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരാണ് ചിദംബരത്തിനെതിരെ മൊഴി നൽകിയിട്ടുള്ളത്. സെക്ഷൻ 164 പ്രകാരം മജിസ്ട്രേട്ട് മുമ്പാകെ ഇന്ദ്രാണി മുഖർജി നൽകിയത്. പി​താ​വ്​ പി. ​ചി​ദം​ബ​ര​ത്തിന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ഏ​ഴു​ല​ക്ഷം ഡോ​ള​ർ കാ​ർ​ത്തി​ക്ക്​ കൊ​ടു​ത്തി​ട്ടു​ണ്ടെന്നാണ് മൊഴി നൽകിയത്. ടെ​ലി​വി​ഷ​ൻ ക​മ്പ​നി​യി​ലേ​ക്ക്​ വി​ദേ​ശ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​തി​ന്​ വി​ദേ​ശ​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന ബോ​ർ​ഡിന്റെ അം​ഗീ​കാ​രം കി​ട്ടി​യ​തിന് പ്ര​തി​ഫ​ല​മാ​യി​രു​ന്നു ആ ​പ​ണം.

കാ​ർ​ത്തി കു​റെക്കാലം നി​യ​ന്ത്രി​ച്ചി​രു​ന്ന അ​ഡ്വാന്റേ​ജ്​ സ്​​ട്രാ​റ്റ​ജി​ക്​ ക​ൺ​സ​ൾ​ട്ട​ൻ​സി പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്, മറ്റൊ​രു ബി​നാ​മി സ്​​ഥാ​പ​ന​മാ​യ നോ​ർ​ത്ത്​​ സ്​​റ്റാ​ർ സോ​ഫ്​​റ്റ്​​വെ​യ​ർ സൊ​ല്യൂ​ഷ​ൻ​സ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ എ​ന്നി​വ വ​ഴി​യാ​ണ്​ പ​ണം കൈമാറിയത്. ഐഎൻഎക്സ് മീഡിയക്ക് വി​ദേ​ശ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​തി​ന്​ 2007ൽ ​ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ ചി​ല ത​ട​സ്സ​വാ​ദ​ങ്ങ​ൾ ഉന്നയിച്ചിരുന്നു. തുടർന്നാണ് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി തേടി  ധ​ന​മ​ന്ത്രി ചി​ദം​ബ​ര​ത്തെ നോ​ർ​ത്ത്​ ബ്ലോ​ക്ക്​ ഒാ​ഫി​സി​ലെ​ത്തി ക​ണ്ടത്. പ്രത്യുപകാരമായി മകൻ കാർത്തിയുടെ ബി​സി​ന​സി​ൽ ചി​ല സ​ഹാ​യ​ങ്ങ​ളൊ​ക്കെ വേ​ണ​മെ​ന്ന്​ ചി​ദം​ബ​രം ആ​വ​ശ്യ​പ്പെ​ട്ടുവെന്ന് മുഖർജി ദമ്പതികൾ വ്യക്തമാക്കി. 
 
തു​ട​ർ​ന്ന്​ ഡ​ൽ​ഹി​യി​ലെ ഒ​രു പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ​വെ​ച്ച്​ കാ​ർ​ത്തി​യെ ക​ണ്ടു. 10 ല​ക്ഷം ഡോ​ള​റാ​ണ് കാ​ർ​ത്തി ചോ​ദി​ച്ച​ത്​. തു​ട​ർ​ന്ന്​ കാ​ർ​ത്തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ഡ്വാന്റേ​ജ്​ സ്​​ട്രാ​റ്റ​ജി​ക്​ ക​മ്പ​നി​യി​ലേ​ക്ക്​ 9.96 ല​ഷം രൂ​പ ഐഎൻ​എ​ക്​​സ്​ മീ​ഡി​യ ന​ൽ​കി. 2008 ജൂ​ലൈ 15ന്​ ​ചെ​ക്ക്​ മു​ഖാ​ന്ത​ര​മാ​യി​രു​ന്നു ഇ​ത്. മാ​നേ​ജ്​​മ​ന്റ് ക​ൺ​സ​ൾ​ട്ട​ൻ​സി​ക്ക്​ വേ​ണ്ടി​യെ​ന്നാ​ണ്​ ഇ​ൻ​വോ​യ്​​സി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​തെന്നും ഇരുവരും മൊഴി നൽകിയിരുന്നു. 

ടെ​ലി​വി​ഷ​ൻ ക​മ്പ​നി​യാ​യ ഐഎൻഎ​ക്​​സ്​ മീ​ഡി​യ കാ​ർ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പ​ണം കൈ​മാ​റി​യ​തി​​ന്റെ നാ​ല്​ ഇ​ൻ​വോ​യ്​​സു​ക​ൾ തെ​ളി​വാ​യി ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന്​ സിബിഐ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. അ​ടു​ത്തി​ടെ ന​ട​ന്ന റെ​യ്​​ഡി​ലാ​ണ്​ അ​വ ക​ണ്ടെ​ടു​ത്ത​ത്. മൊ​ത്തം ഏ​ഴു ല​ക്ഷം ഡോ​ള​റിന്റേതാണ് ഇവയെന്നും സിബിഐ അറിയിച്ചു. അഴിമതിപ്പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകൾ ക്ലോസ്ചെയ്യാനാണ് അടിക്കടി വിദേശയാത്ര നടത്തിയതെന്നും കാർത്തിക്ക് ബന്ധമുള്ള കമ്പനികൾക്ക് പണം ലഭിച്ചതിന് തെളിവായി ഇൻവോയ്സുകളും ഇരുനൂറോളം ഇ‐മെയിലുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും സിബിഐ കോടതിയെ ധരിപ്പിച്ചു. 

മ​ക​ൾ ഷീ​ന ബോ​റ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പീ​റ്റ​ർ-​ഇ​ന്ദ്രാ​ണി ദ​മ്പ​തി​ക​ൾ ഇ​പ്പോ​ൾ ജ​യി​ലി​ലാ​ണ്. എ​ന്നാ​ൽ, ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ​മൊ​ഴി അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തു​ന്ന​തി​നെ കാർത്തിയുടെ അഭിഭാഷകർ കോടതിയിൽ ചോ​ദ്യം​ ചെ​യ്​​തിരുന്നു. ഐഎൻഎക്സ് അഴിമതി കേസുകൾ സിബിഐക്ക് പുറമെ, എൻഫോഴ്സ്മെന്റും അന്വേഷിച്ചുവരികയാണ്. കേസിൽ അറസ്റ്റിലായ കാർത്തി ചിദംബരത്തെ അ‍്ചു ദിവസം ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയിൽ വിട്ടുകൊടുത്തിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com