'ഭാര്യ വൈകിയാണ് എഴുന്നേല്‍ക്കുന്നത്, രുചിയുള്ള ഭക്ഷണവും ഉണ്ടാക്കില്ല'; വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി 

രാവിലെ ഭാര്യയെ വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ തന്നെയും തന്റെ മാതാപിതാക്കളേയും ഭാര്യ ചീത്തവിളിക്കുമെന്നും ഇയാള്‍ ആരോപിച്ചു
'ഭാര്യ വൈകിയാണ് എഴുന്നേല്‍ക്കുന്നത്, രുചിയുള്ള ഭക്ഷണവും ഉണ്ടാക്കില്ല'; വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി 


ടമകളൊന്നും പാലിക്കാന്‍ തന്റെ ഭാര്യയ്ക്കാവുന്നില്ലെന്ന് ആരോപിച്ച് വിവാഹം മോചനം തേടിയ യുവാവിന്റെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഭാര്യ രാവിലെ എഴുന്നേല്‍ക്കില്ലെന്നും രുചികരമായ ഭക്ഷണം പാകം ചെയ്യാന്‍ അറിയില്ലെന്നും പറഞ്ഞാണ് വിവാഹമോചനത്തിന് അപേക്ഷിച്ചത്. 

എന്നാല്‍ ഇതൊന്നും വിവാഹമോചനം നല്‍കാനുള്ള കാരണങ്ങളല്ല എന്ന് പറഞ്ഞ് കുടുംബകോടതി തള്ളുകയായിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി കുടുംബകോടതി വിധി ശരിവെച്ചു. 

ഹര്‍ജിക്കാരന്റെ ഭാര്യ ജോലി ചെയ്യുന്നുണ്ട്. വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുകയും ഭര്‍ത്താവിനും അവരുടെ മാതാപിതാക്കള്‍ക്കും ഭക്ഷണം പാകം ചെയ്യുന്നതും വീട്ടിലെ മറ്റ് ജോലികള്‍ ചെയ്യുന്നതുമെല്ലാം ഇവരാണ്. അതിനാല്‍ വിവാഹമോചനം അംഗീകരിക്കാന്‍ പറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു. 

തന്റെ വാദങ്ങള്‍ക്ക് പിന്തുണച്ചുകൊണ്ടുള്ള അച്ഛന്റെ പ്രസ്താവനയെ തെളിവായി സമര്‍പ്പിക്കാനും ഇയാള്‍ മറന്നില്ല. രാവിലെ ഭാര്യയെ വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ തന്നെയും തന്റെ മാതാപിതാക്കളേയും ഭാര്യ ചീത്തവിളിക്കുമെന്നും ഇയാള്‍ ആരോപിച്ചു. ജോലി സ്ഥലത്തു നിന്ന് ആറ് മണിക്ക് വന്നാല്‍ 8.30 നാണ് ഭക്ഷണം പാകം ചെയ്യുന്നത്. ജോലി കഴിഞ്ഞ് താന്‍ വൈകി വന്നാല്‍ ഒരു ഗ്ലാസ് വെള്ളം പോലും എടുത്തുതരാറില്ലെന്നും ഇയാള്‍ ആരോപിച്ചു. 

എന്നാല്‍ ഭര്‍ത്താവിന്റെ ആരോപണങ്ങളെ ഭാര്യ തള്ളി. വീട്ടിലെ എല്ലാവര്‍ക്കും ഭക്ഷണം തയാറാക്കിയതിന് ശേഷമാണ് താന്‍ ജോലിക്കായി പോകുന്നതെന്നാണ് അവര്‍ പറയുന്നത്. എന്നിട്ടും ഭര്‍ത്താവും വീട്ടുകാരും തന്നോട് മോശമായാണ് പേരുമാറുന്നതെന്നും യുവതി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com