ത്രിപുര,നാഗാലാന്റ്,മേഘാലയ എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

ത്രിപുര,നാഗാലാന്റ്,മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്
ത്രിപുര,നാഗാലാന്റ്,മേഘാലയ എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

8.00 നിയമസഭ തെരഞ്ഞെടുപ്പ് നടന്ന നാഗാലാന്റ് ത്രിപുര,മേഘാലായ എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു
 

അഗര്‍ത്തല: ത്രിപുര,നാഗാലാന്റ്,മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഈ മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ കെല്‍പ്പുള്ളവയാണ്. മൂന്നിടത്തും 60 വീതമാണ് സീറ്റ്.  ത്രിപുരയിലേക്കാണ് എല്ലാ കണ്ണുകളും നീളുന്നത്. ബിജപിയും ഇടതുപക്ഷവും ആദ്യമായി മുഖാമുഖമെത്തുന്ന ത്രിപുരയില്‍ 25 വര്‍ഷത്തെ ഇടത് ഭരണം അവസാനിപ്പിച്ച് കാവിക്കൊടി പാറിക്കാം എന്ന കനത്ത പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ സീറ്റുകളുടെ എണ്ണം കുറഞ്ഞാലും കോട്ട നിലനിര്‍ത്തും എന്ന പ്രതീക്ഷയിലാണ് സിപിഎം. 

60 സീറ്റുകളുള്ള ത്രിപുരയില്‍ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.ഒരു സിപിഎം സ്ഥാനാര്‍ത്ഥി മരിച്ചതിനാലാണ് 59 സീറ്റുകളിലേക്ക് മത്സരം ചുരുങ്ങിയത്. സിപിഎം 56 സീറ്റിലും സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മല്‍സരിക്കുന്നു. 

ബിജെപി 50 സീറ്റിലും ഐപിഎഫ്ടി ഒന്‍പതു സീറ്റിലും മത്സരിക്കുമ്പോള്‍ ആരുമായും സഖ്യമില്ലാത്ത കോണ്‍ഗ്രസ് 59 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റിലും മത്സരിക്കുന്നു. 

ഒമ്പതു വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയില്‍ ഇത്തവണ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയൊന്നുമില്ല. ഇവിടെ ബിജെപി 47 സീറ്റുകളിലും കോണ്‍ഗ്രസ് 60 സീറ്റുകൡും മത്സരിക്കുന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റിലും യുഡിപി 35 സീറ്റിലും എച്ച്എസ്പിഡിപി 13 സീറ്റുകളിലും മത്സരിക്കുന്നു. 

നാഗാലാന്റില്‍ നേരത്തെ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന നെയിഫിയു റയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇവിടെയും 59 സീറ്റുകളിലാണ് മത്സരം. തുടര്‍ച്ചയായി നാലാം തവണ ഭരണത്തിലെത്താമെന്ന പ്രതീക്ഷയിലാണ് നാഗാ പീപ്പിള്‍സ് ഫ്രണ്ട്. അവരുമായുള്ള കൂട്ടുവിട്ട് നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടിയുമായി (എന്‍ഡിപിപി) സഖ്യമുണ്ടാക്കിയ ബിജെപി 20 സീറ്റുകളില്‍ മത്സിക്കുന്നു. ത്രിപുരയിലേതുപോലെ കോണ്‍ഗ്രസ് ഇവിടെ അപ്രസക്തമാണ്. ആദ്യം 23 സീറ്റില്‍ മത്സരിക്കാന്‍ ആലോചിച്ച കോണ്‍ഗ്രസ്, മല്‍സരം 18ലേക്കു ചുരുക്കി. ഒരു സീറ്റുപോലും ജയിക്കില്ലെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ തന്നെ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com