ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക്; മേഘാലയയിലും നാഗാലാന്റിലും തൂക്കുസഭ 

തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലും നാഗാലാന്റിലും മേഘാലയയിലും വോട്ടെണ്ണല്‍ മൂന്നു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ചിത്രം വ്യക്തമാകുന്നു.
ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക്; മേഘാലയയിലും നാഗാലാന്റിലും തൂക്കുസഭ 

തെരഞ്ഞെടുപ്പ് നടന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര,നാഗാലാന്റ്, മേഘാലയ എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ മൂന്നിടത്തും സാന്നിധ്യമുറപ്പിച്ച് ബിജെപി. 25 വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് ബിജെപി ത്രിപുരയില്‍ കാവിക്കൊടി പാറിപ്പിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുറപ്പിച്ച ബിജെപി 42 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.സിപിഎം 17 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് സംപൂജ്യരായി കളത്തിന് പുറത്തായി. 

വോട്ടെണ്ണല്ലിന്റെ ആദ്യ മണിക്കൂര്‍ മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇടത് മുന്നണിയും എന്‍ഡിഎയും കാഴ്ചവച്ചത്. ആദ്യ രണ്ടു മണിക്കൂറില്‍ ഒപ്പത്തിനൊപ്പം നിന്ന സിപിഎമ്മിനെ പിന്നിലാക്കി മൂന്നാം റൗണ്ടില്‍ ബിജെപി കുതിച്ചു കയറുകയായിരുന്നു. എന്‍ഡിഎ സഖ്യകക്ഷിയായ ഐപിഎഫ്ടി മികച്ച പ്രടകടനമാണ് കാഴ്ചവച്ചത്. ആദിവാസി മേഘലകളിലാണ് സിപിഎമ്മിന് കാലിടറയത്. എട്ടു ശതമാനം വോട്ടുകള്‍ ഐപിഎഫ്ടി നേടിയപ്പോള്‍ ബിജെപി 41 ശതമാനം വോട്ടുകള്‍ നേടി. എന്നാല്‍ വോട്ടിങ് ശതമാനത്തില്‍ സിപിഎമ്മാണ് മുന്നില്‍, 44 ശതമാനം വോട്ടുകള്‍ നേടി. 

മുഖ്യമന്ത്രി മണിക് സര്‍ക്കാരിന് പോലും പലതവണ ധന്‍പൂരില്‍ പിന്നിലേക്ക് പോകേണ്ടി വന്നു. ഞെട്ടലുണ്ടാക്കിയ ബിജെപിയുടെ ത്രിപുര വിജയത്തോടെ രാജ്യത്ത് ഇടത് ഭരണുള്ള ഒരേയൊരു സംസ്ഥാനമായി കേരളം മാറി. പൂര്‍ണഫലം വന്നതിന് ശേഷം പ്രതികരിക്കാമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 

അതേസമയം മേഘാലയയില്‍ തൂക്കു നിയമസഭയ്ക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. 25 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ എന്‍പിപി 12 സീറ്റുകളും ബിജെപി 8 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റു പ്രാദേശിക പാര്‍ട്ടികള്‍ 14 സീറ്റുകള്‍ നേടി. ഈ ചെറു പാര്‍ട്ടികളെ ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാനായിരിക്കും ഇനി കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശ്രമം. 

നാഗാലാന്റില്‍ 30 സീറ്റുകളില്‍ എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുമ്പോള്‍ ഭരണകക്ഷിയായ നാഗാ പീപ്പിള്‍ ഫ്രണ്ട് 26 സീറ്റുകളിലേക്കൊതുങ്ങി. കോണ്‍ഗ്രസിന് ഇവിടെ അക്കൗണ്ട് തുറക്കാനായില്ല. 

മൂന്നു സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി പ്രതികരിച്ചു. ഇതോടെ അപ്രാപ്യമെന്ന് കരുതിയിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കാവിക്കൊടി പാറിക്കാന്‍ ബിജെപിക്കായി. ഇത് വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
 

11.47: ത്രിപുര ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലവ് കുമാര്‍ ദേവ് മുഖ്യമന്ത്രിയാകുമെന്ന് സൂചനകള്‍.
 

11.40: ത്രിപുരയില്‍ ബിജെപി തരംഗം. മൂന്നില്‍ രണ്ട് ഭൂരിപക്ഷം. നിര്‍ണായക ശക്തിയായത് സഖ്യകക്ഷി ഐപിഎഫ്ടി. സിപിഎം തകര്‍ന്നടിഞ്ഞു.
 

11.38: മേഘാലയയില്‍ എന്‍പിപി 16 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ 18 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 21 സീറ്റുകളിലും ബിജെപി 6 സീറ്റിലും ലീഡ് ചെയ്യുന്നു.
 

11.36: മേഘാലയില്‍ എന്‍പിപി നിര്‍ണായക ശക്തിയായും. എന്‍പിപിയെ കൂട്ടുപിടിച്ച് അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശ്രമം.
 

11.34: ത്രിപുരയില്‍ പൂര്‍ണഫലം വന്നതിന് ശേഷം പ്രതികരിക്കാമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
 

11.30:ത്രിപുരയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുമില്ല.
 

11.27: ത്രിപുരയില്‍ സിപിഎം 20 സീറ്റുകളിലേക്ക് ചുരുങ്ങി. ബിജെപി 40
 

11.14: തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലും നാഗാലാന്റിലും മേഘാലയയിലും വോട്ടെണ്ണല്‍ മൂന്നു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ചിത്രം വ്യക്തമാകുന്നു. ത്രിപുരയില്‍ ബിജെപി 39 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സിപിഎം 20 സീറ്റുകളിലും മറ്റുള്ളവര്‍ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. 

മേഘാലയയില്‍ കോണ്‍ഗ്രസ് 23,എന്‍പിപി 15,മറ്റുള്ളവര്‍ 15,ബിജെപി 6. 

നാഗാലാന്റില്‍ എന്‍ഡിപിപി 30, എന്‍പിഎഫ് 29,മറ്റുള്ളവര്‍ 1.
 

11.09: ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക്; മേഘാലയയിലും നാഗാലാന്റിലും തൂക്കുസഭ
 

10.59: ത്രിപുരയില്‍ ബിജെപി നാല്‍പ്പത് സീറ്റ് നേടുമെന്ന് ബിജെപി ദേശിയ ജനറല്‍ സെക്രട്ടറി റാം മാധവ്.
 

10.57: കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും കമല്‍ നാഥും മേഘലയയിലേക്ക് പുറപ്പെട്ടു.
 

10. 52: ത്രിപുരയില്‍ ബിജെപി 32 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ സിപിഎം 26 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 

നാഗാലാന്റില്‍ ബിജെപി 29 സീറ്റുകളിലും എന്‍പിഎഫ് 26 സീറ്റുകളിലും കോണ്‍ഗ്രസ് ഒന്നിലും മറ്റുള്ളവര്‍ നാല് സീറ്റിലും ലീഡ് ചെയ്യുന്നു.

മേഘാലയയില്‍ കോണ്‍ഗ്രസ് 25, എന്‍പിപി 14,ബിജെപി അഞ്ച്, മറ്റുള്ളവര്‍ 15.
 

10.47: ത്രിപുര ധന്‍പൂരില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ലീഡ് ചെയ്യുന്നു. അഗര്‍ത്തലയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുദീപ് റോയ് ബര്‍മ്മന്‍ ലീഡ് ചെയ്യുന്നു.  അംബസ്സയില്‍ ബിജെപി നേതാവ് പിമള്‍ ദേബര്‍മ്മ ലീഡ് ചെയ്യുന്നു.
 

10.32: മേഘാലയയില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 24 സീറ്റില്‍ ലീഡ് ചെയ്യുന്നു. എന്‍പിപി 10 സീറ്റിലും ബിജെപി ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. 
നാഗാലാന്റില്‍ എന്‍എപിഎഫ് 27,ബിജെപി 17,മറ്റുള്ളവര്‍ 15

10.21: ത്രിപുരയില്‍ സിപിഎം താഴേക്ക്. ബിജെപി കേവലഭൂരിപക്ഷം പിടിച്ചു. ബിജെപി 363. സിപിഎം 23.

10.19: ത്രിപുരയില്‍ ബിജെപി വീണ്ടും മുന്നില്‍. ബിജെപി 31, സിപിഎം 28.
 

10.06: മാറി മറിയുന്ന ത്രിപുര. സിപിഎം 28, ബിജെപി27. 

മേഘാലയയില്‍ കോണ്‍ഗ്രസ് 24. ബിജെപി മറ്റുള്ളവരെക്കാളും പിന്നില്‍. മറ്റുള്ളവര്‍ 18,ബിജെപി 4 സീറ്റുകളില്‍ മാത്രം. എന്‍പിപി 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 

നാഗാലാന്റില്‍ എന്‍പിഎഫ് കേവലഭൂരിപക്ഷത്തിലേക്ക് എന്‍പിഎഫ്. ബിജെപി 26. മറ്റുള്ളവര്‍ 3. 
 


10.10 ത്രിപുരയില്‍ സിപിഎം നിലമെച്ചപ്പെടുത്തു. സിപിഎം 33 സീറ്റുകളിലേക്ക്. ബിജെപി 22. കോണ്‍ഗ്രസ് സംപൂജ്യം.
 

10.10: ത്രിപുരയില്‍ സിപിഎം ഒരു സീറ്റു കൂടി പിടിച്ചെടുത്തു. സിപിഎം 31, ബിജെപി 25
 

10.07: ത്രിപുരയില്‍ തൂക്ക് സഭയ്ക്ക് സാധ്യതയില്ലെന്ന് സിപിഎം നേതാവ് എസ്. രാമചന്ദ്രന്‍ പിള്ള. സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രകാശ് കാരാട്ട്.
 

10.06: ത്രിപുരയില്‍ സിപിഎം മുന്നിലേക്ക്. 31 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 28.
 

10.05: ത്രിപുര തൂക്ക് മന്ത്രിസഭയിലേക്കോ? സിപിഎം 29, ബിജെപി 29
 

10.00:ത്രിപുരയില്‍ ലീഡ് നില മാറി മറിയുന്നു. ബിജെപി 29, സിപിഎം 30.

9.55 നാഗാലാന്റില്‍ എന്‍പിഎഫ് 29 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 24, മറ്റുള്ളവര്‍ 1, കോണ്‍ഗ്രസ് പൂജ്യം.

9.53: മേഘാലയയില്‍ കോണ്‍ഗ്രസ് മുന്നേറ്റം. 22 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എന്‍പിപി 10, മറ്റുള്ളവര്‍ 10. ബിജെപി നാല് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
 

9.44: ത്രിപുരയില്‍ സിപിഎം നില മെച്ചപ്പെടുത്തുന്നു. ലീഡ് കേവലഭൂരിപക്ഷം കടന്നു. 32 സീറ്റുകൡ സിപിഎം ലീഡ് ചെയ്യുമ്പോള്‍ 2 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് പൂജ്യം.

9.22: ത്രിപുരയില്‍ സുദീപ് റോയ് ബര്‍മന്‍ മുന്നില്‍. സിപിഎം 28 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നു. ബിജെപി 23. 

നാഗാലാന്റില്‍ എന്‍പിഎഫ് 21 ബിജെപി 19

മേഘാലയയില്‍ കോണ്‍ഗ്രസ് 15ഇടത്ത് ലീഡ് ചെയ്യുന്നു. എന്‍പിപി 9,ബിജെപി 5
 

9.16: മേഘലയയില്‍ കോണ്‍ഗ്രസ് 15 ഇടത്ത് മുന്നില്‍ നില്‍ക്കുന്നു. എന്‍പിപി 9ഇടത്ത് ലീഡ് ചെയ്യുന്നു. നാഗാലാന്റില്‍ ബിജെപി 20,എന്‍പിഎഫ് 19.
 

9.11: ത്രിപുരയില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ മുന്നില്‍. ഝര്‍ന്ന ദാസ്, മണിക് ദേ എന്നിവരും മുന്നില്‍
 

9.5: ത്രിപുരയില്‍ സിപിഎം ലീഡ് മെച്ചപ്പെടുത്തി. സിപിഎം 25 സീറ്റുകളില്‍ ബിജെപി 22 കോണ്‍ഗ്രസ് 3ഇടത്ത് ലീഡ് ചെയ്യുന്നു.
 

9.3: വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ത്രിപുരയില്‍ ബിജെപി 21 ഇടത്ത് ലീഡ് ചെയ്യുന്നു. ഇടതു മുന്നണി 14, കോണ്‍ഗ്രസ് 2 ഇടത്തും ലീഡ് ചെയ്യുന്നു.

8. 57: നാഗാലാന്റില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് 12ഇടത്ത് ലീഡ് ചെയ്യുന്നു. ബിജെപി മൂന്നിടത്ത് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് ചിത്രത്തിലില്ല. 

മേഘലയയില്‍ കോണ്‍ഗ്രസ് 7, ബിജെപി 4, എന്‍പിപി9,മറ്റുള്ളവര്‍ 6

8.53: ത്രിപുരയില്‍ ബിജെപി 23 ഇടത്ത് ലീഡ് ചെയ്യുന്നു. ഇടതു മുന്നണി 14, കോണ്‍ഗ്രസ് 2 ഇടത്തും ലീഡ് ചെയ്യുന്നു.
 

8.47: ത്രിപുരയില്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ ബിജെപി സിപിഎമ്മിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. സിപിഎം 17, ബിജെപി 11, കോണ്‍ഗ്രസ് 1
 

8.45 ത്രിപുരയില്‍ ഒരിടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ഇടതുപക്ഷം 16 സീറ്റുകളിലും ബിജെപി 6 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
 

8.38: ത്രിപുരയില്‍ സിപിഎമ്മും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം. പത്തിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. തൊട്ടുപുറകേ  9 സീറ്റുകളില്‍ സിപിഎം ലീഡ് ചെയ്യുന്നു.
 

8.36: മേഘാലയയില്‍ ബിജെപി മൂന്നിടത്തും കോണ്‍ഗ്രസ് രണ്ടിടത്തും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ രണ്ടിടത്ത് ലീഡ് ചെയ്യുന്നു.
 

8.34: ത്രിപുരയില്‍ ബിജെപി 10 സീറ്റുകളിലും സിപിഎം 9 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
 

8.32: നാഗാലാന്റില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു.
 

8.30: ത്രിപുരയില്‍ സിപിഎം 8 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബിജെപി 6  സീറ്റില്‍ ലീഡ് ചെയ്യുന്നു
 

8.28: ത്രിപുരയില്‍ സിപിഎമ്മും ബിജെപിയും അഞ്ചിടത്ത് ലീഡ് ചെയ്യുന്നു
 

8.23: ത്രിപുരയില്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ സിപിഎമ്മും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. സിപിഎം നാലിടത്ത് ലീഡ് ചെയ്യുന്നു. ബിജെപിയും നാലിടത്ത് ലീഡ് ചെയ്യുന്നു.
 

8.20: ത്രിപുരയില്‍ ബിജെപി മുന്നില്‍. ബിജെപി മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സിപിഎം ഒരിടത്ത് ലീഡ് ചെയ്യുന്നു
 

8.18: മേഘാലയയില്‍ കോണ്‍ഗ്രസിന് ആദ്യ ലീഡ്. ബിജെപി പൂജ്യം.
 

8.14: ത്രിപുരയില്‍ ആദ്യ ലീഡ് സിപിഎമ്മിന്. മൂന്നു സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു.

നാഗാലാന്റില്‍ ബിജെപി ഒരു സീറ്റിന് മുന്നില്‍ നില്‍ക്കുന്നു
 

8.10: ത്രിപുരയില്‍ ആദ്യ ലീഡ് സിപിഎമ്മിന്‌
 

8.00: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന നാഗാലാന്റ് ത്രിപുര,മേഘാലായ എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

60 സീറ്റുകളുള്ള ത്രിപുരയില്‍ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.ഒരു സിപിഎം സ്ഥാനാര്‍ത്ഥി മരിച്ചതിനാലാണ് 59 സീറ്റുകളിലേക്ക് മത്സരം ചുരുങ്ങിയത്. സിപിഎം 56 സീറ്റിലും സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മല്‍സരിക്കുന്നു. 

ബിജെപി 50 സീറ്റിലും ഐപിഎഫ്ടി ഒന്‍പതു സീറ്റിലും മത്സരിക്കുമ്പോള്‍ ആരുമായും സഖ്യമില്ലാത്ത കോണ്‍ഗ്രസ് 59 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റിലും മത്സരിക്കുന്നു. 

ഒമ്പതു വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയില്‍ ഇത്തവണ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയൊന്നുമില്ല. ഇവിടെ ബിജെപി 47 സീറ്റുകളിലും കോണ്‍ഗ്രസ് 60 സീറ്റുകൡും മത്സരിക്കുന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റിലും യുഡിപി 35 സീറ്റിലും എച്ച്എസ്പിഡിപി 13 സീറ്റുകളിലും മത്സരിക്കുന്നു. 

നാഗാലാന്റില്‍ നേരത്തെ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന നെയിഫിയു റയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇവിടെയും 59 സീറ്റുകളിലാണ് മത്സരം. തുടര്‍ച്ചയായി നാലാം തവണ ഭരണത്തിലെത്താമെന്ന പ്രതീക്ഷയിലാണ് നാഗാ പീപ്പിള്‍സ് ഫ്രണ്ട്. അവരുമായുള്ള കൂട്ടുവിട്ട് നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടിയുമായി (എന്‍ഡിപിപി) സഖ്യമുണ്ടാക്കിയ ബിജെപി 20 സീറ്റുകളില്‍ മത്സിക്കുന്നു. ത്രിപുരയിലേതുപോലെ കോണ്‍ഗ്രസ് ഇവിടെ അപ്രസക്തമാണ്. ആദ്യം 23 സീറ്റില്‍ മത്സരിക്കാന്‍ ആലോചിച്ച കോണ്‍ഗ്രസ്, മല്‍സരം 18ലേക്കു ചുരുക്കി. ഒരു സീറ്റുപോലും ജയിക്കില്ലെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ തന്നെ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com