ത്രിപുരയില്‍ കേവല ഭൂരിപക്ഷം കടന്ന് സിപിഎം ലീഡ്  ഉയര്‍ത്തി

 ത്രിപുരയില്‍ കേവല ഭൂരിപക്ഷം കടന്ന് സിപിഎം ലീഡ്  ഉയര്‍ത്തി

 തെരഞ്ഞെടുപ്പ് ഫലം രണ്ടാമത്തെ മണിക്കൂറിലേക്ക് കടക്കുമ്പോള്‍ കാല്‍നൂറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന സിപിഎം കേവല ഭൂരിപക്ഷം കടന്നു.

അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം - ബിജെപി ഇഞ്ചോടിച്ച് പോരാട്ടം.  തെരഞ്ഞെടുപ്പ് ഫലം രണ്ടാമത്തെ മണിക്കൂറിലേക്ക് കടക്കുമ്പോള്‍ കാല്‍നൂറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന സിപിഎം കേവല ഭൂരിപക്ഷം കടന്നു. 31 സീറ്റുകളിലാണ് സിപിഎം ലീഡ് ഉയര്‍ത്തിയത്. ശക്തമായ മത്സരം കാഴ്ചവെച്ച് 26 സീറ്റുകളില്‍ ബിജെപി മുന്നേറുന്നു.

60 സീറ്റുകളുള്ള ത്രിപുരയില്‍ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.ഒരു സിപിഎം സ്ഥാനാര്‍ത്ഥി മരിച്ചതിനാലാണ് 59 സീറ്റുകളിലേക്ക് മത്സരം ചുരുങ്ങിയത്. സിപിഎം 56 സീറ്റിലും സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മല്‍സരിക്കുന്നു.

ബിജെപി 50 സീറ്റിലും ഐപിഎഫ്ടി ഒന്‍പതു സീറ്റിലും മത്സരിക്കുമ്പോള്‍ ആരുമായും സഖ്യമില്ലാത്ത കോണ്‍ഗ്രസ് 59 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റിലും മത്സരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com