ത്രിപുരയില്‍ ലീഡ് ഉയര്‍ത്തി സിപിഎം; 28 ഇടത്ത്  മുന്നേറുന്നു

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം - ബിജെപി ഇഞ്ചോടിച്ച് പോരാട്ടം
ത്രിപുരയില്‍ ലീഡ് ഉയര്‍ത്തി സിപിഎം; 28 ഇടത്ത്  മുന്നേറുന്നു

അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം - ബിജെപി ഇഞ്ചോടിച്ച് പോരാട്ടം. കാല്‍നൂറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന സിപിഎം തെരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുമ്പോള്‍ ലീഡ് ഉയര്‍ത്തി. 28  സീറ്റുകളിലാണ് സിപിഎം മുന്നേറുന്നത്. 23 ഇടത്ത് ലീഡ് ചെയ്യുന്ന ബിജെപി തൊട്ടുപിന്നിലുണ്ട്.

60 സീറ്റുകളുള്ള ത്രിപുരയില്‍ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.ഒരു സിപിഎം സ്ഥാനാര്‍ത്ഥി മരിച്ചതിനാലാണ് 59 സീറ്റുകളിലേക്ക് മത്സരം ചുരുങ്ങിയത്. സിപിഎം 56 സീറ്റിലും സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മല്‍സരിക്കുന്നു.

ബിജെപി 50 സീറ്റിലും ഐപിഎഫ്ടി ഒന്‍പതു സീറ്റിലും മത്സരിക്കുമ്പോള്‍ ആരുമായും സഖ്യമില്ലാത്ത കോണ്‍ഗ്രസ് 59 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റിലും മത്സരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com