തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നോട്ടുമഴ തീര്‍ത്ത് ബിജെപി (വീഡിയോ)

നാഗാലാന്റില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നേരെ ബി.ജെ.പി സ്ഥാനാര്‍ത്ഥി നോട്ട് എറിഞ്ഞ് കൊടുക്കുന്ന വീഡിയോ പുറത്ത്
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നോട്ടുമഴ തീര്‍ത്ത് ബിജെപി (വീഡിയോ)

ന്യൂഡല്‍ഹി: നാഗാലാന്റില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നേരെ ബി.ജെ.പി സ്ഥാനാര്‍ത്ഥി നോട്ട് എറിഞ്ഞ് കൊടുക്കുന്ന വീഡിയോ പുറത്ത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഖെഹോവിയാണ് വോട്ടര്‍മാര്‍ക്ക് നേരെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നോട്ട് എറിഞ്ഞ് കൊടുത്തത്.

200 ന്റേയും 500 ന്റേയും നോട്ടുകള്‍ വോട്ടര്‍മാര്‍ക്ക് എറിഞ്ഞ് കൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയയാണ്. 

അതേസമയം  മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന എന്‍പിഎഫ് അധ്യക്ഷന്‍ കൂടിയായ സെലിയാങ്ങിന്റെ പ്രസ്താവന പുതിയ പ്രതിസന്ധിക്ക് വഴി തെളിച്ചിരിക്കുകയാണ്. 29 സീറ്റുകളാണ് എന്‍പിഎഫ് സഖ്യം സ്വന്തമാക്കിയത്. ഈ സാഹചര്യത്തില്‍ നേരത്തേ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതുമാണ്. വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാണ് ഇപ്പോഴും തങ്ങളെന്നും സെലിയാങ് വ്യക്തമാക്കി.

എന്നാല്‍, നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടിയുടെ (എന്‍ഡിപിപി) നേതാവ് നെയിഫിയു റയോയ്‌ക്കൊപ്പം നില്‍ക്കാനാണ് ബിജെപിയുടെ തീരുമാനം. അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാജി വയ്ക്കുകയില്ലെന്ന കടുംപിടിത്തവുമായി സെലിയാങ് രംഗത്തെത്തിയത്. ഇനി ഗവര്‍ണര്‍ക്കു മുന്നില്‍ ഭൂരിപക്ഷം തെളിയിക്കുക എന്നതാണ് ബിജെപി സഖ്യത്തിനു മുന്നിലെ വെല്ലുവിളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com