മണിക് സര്‍ക്കാര്‍ രാജിവച്ചു; ത്രിപുരയില്‍ തന്നെ കാണുമെന്ന് ബിജെപിക്ക് മുന്നറിയിപ്പ്

25 വര്‍ഷത്തെ തുടര്‍ച്ചയായ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അറുതി വരുത്തി ബിജെപി അധികാരം നേടിയതിന്റെ പിറ്റേദിവസം രാജിസമര്‍പ്പിച്ച്മണിക് സര്‍ക്കാര്‍
മണിക് സര്‍ക്കാര്‍ രാജിവച്ചു; ത്രിപുരയില്‍ തന്നെ കാണുമെന്ന് ബിജെപിക്ക് മുന്നറിയിപ്പ്

അഗര്‍ത്തല: 25 വര്‍ഷത്തെ തുടര്‍ച്ചയായ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അറുതി വരുത്തി ബിജെപി അധികാരം നേടിയതിന്റെ പിറ്റേദിവസം രാജിസമര്‍പ്പിച്ച് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് ഫലം വിശദമായി പഠിച്ച ശേഷം പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

പുതിയ സര്‍ക്കാര്‍ വന്നാലും ത്രിപുരയില്‍ തുടരും. പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താഴേത്തട്ടിലുള്ളവര്‍ക്കുവേണ്ടിയായിരിക്കും. ത്രിപുരയിലെ പാവപ്പെട്ടവര്‍ക്കു സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണയും നല്‍കും. അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കും, അദ്ദേഹം പറഞ്ഞു. 

മണിക് സര്‍ക്കാര്‍ കേളത്തിലോ ബംഗാളിലോ ബംഗ്ലാദേശിലോ പോകണമെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് ഹിമാന്ത ബിശ്വ  ശര്‍മ പറഞ്ഞിരുന്നു. അതിന് മറുപടിയെന്നോണമായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം. 

വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമത്വത്തെക്കുറിച്ചുയര്‍ന്ന ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച അദ്ദേഹം എന്നാല്‍ ബിജെപി പണമുപയോഗിച്ച് ആളുകളെ സ്വാധീനിച്ചെന്നും കായികശക്തിയുപയോഗിച്ചുമാണു തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സിപിഎം 16 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ ബിജെപി 43 സീറ്റുകള്‍ നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com