രണ്ടു സീറ്റ് മാത്രം നേടിയ മേഘാലയയിലും ബിജെപി അധികാരത്തിലേക്ക്

മേഘാലയയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുളള മുന്നണി അധികാരത്തിലേക്ക്. എന്‍.പി.പി നേതാവ് കോണ്‍റാഡ് സാങ്മയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു.
രണ്ടു സീറ്റ് മാത്രം നേടിയ മേഘാലയയിലും ബിജെപി അധികാരത്തിലേക്ക്

ഷില്ലോംഗ്: മേഘാലയയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുളള മുന്നണി അധികാരത്തിലേക്ക്. എന്‍.പി.പി നേതാവ് കോണ്‍റാഡ് സാങ്മയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. മറ്റന്നാള്‍ പുതിയ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്യും.

മേഘാലയ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടിട്ടും മറ്റു പ്രാദേശിക പാര്‍ട്ടികളെ കൂടെകൂട്ടി ഭരണം പിടിക്കാനുളള ബിജെപിയുടെ തന്ത്രമാണ് വിജയിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് തൊട്ടുപിന്നില്‍ നില്‍ക്കുന്ന നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയെ മുന്നില്‍ നിര്‍ത്തി സര്‍ക്കാര്‍ രൂപികരിക്കാനുളള ബിജെപിയുടെ ശ്രമങ്ങളാണ് വിജയിച്ചത്. 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് തൊട്ടുപിന്നില്‍ 19 സീറ്റുകളാണ് എന്‍പിപി നേടിയത്. 

ഇതിന് പുറമേ ബിജെപിയുടെ നേതൃത്വത്തിലുളള നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിലെ ഘടകകക്ഷിയായ യൂണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും തുന്നിച്ചേര്‍ത്ത്  മുന്നണി രൂപികരിച്ച ബിജെപി സര്‍ക്കാര്‍ രൂപികരണത്തിന് അവകാശവാദം ഉന്നയിക്കുകയായിരുന്നു. ആറിടത്ത് യൂണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചെങ്കില്‍, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നാലു സീറ്റുകളാണ് സ്വന്തമാക്കിയത്. ഇതൊടൊപ്പം തങ്ങള്‍ നേടിയ രണ്ടു സീറ്റുകളും ചേര്‍ത്ത് ഭരിക്കാനുളള ഭൂരിപക്ഷം ലഭിക്കുമെന്ന കണക്കുകൂട്ടലാണ് ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് പിന്നില്‍.

നേരത്തെ ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസ്  വിട്ടു കൊടുക്കാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.മറ്റു പ്രാദേശിക പാര്‍ട്ടികളുമായി മുകുള്‍ സാംഗ്മയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍്ട്ടുകള്‍ പുറത്തുവന്നത്.  എന്നാല്‍ ഈ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയാണ് ബിജെപി അധികാരത്തിലേറുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com