സിപിഎം ബിജെപിക്ക് മുന്നില്‍ കീഴടങ്ങിയത് അത്ഭുതപ്പെടുത്തുന്നു: മമത ബാനര്‍ജി

ത്രിപുരയില്‍ ബിജെപി വിജയിക്കാന്‍ കാരണം സിപിഎമ്മിന്റെ കീഴടങ്ങലും കോണ്‍ഗ്രസിന്റെ സഖ്യമുണ്ടാക്കുന്നതിലുള്ള പരാജയുമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
സിപിഎം ബിജെപിക്ക് മുന്നില്‍ കീഴടങ്ങിയത് അത്ഭുതപ്പെടുത്തുന്നു: മമത ബാനര്‍ജി

കൊല്‍ക്കത്ത: ത്രിപുരയില്‍ ബിജെപി വിജയിക്കാന്‍ കാരണം സിപിഎമ്മിന്റെ കീഴടങ്ങലും കോണ്‍ഗ്രസിന്റെ സഖ്യമുണ്ടാക്കുന്നതിലുള്ള പരാജയുമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബിജെപിയെ വിജയിക്കാന്‍ അനുവദിക്കില്ലെന്നും മയിലായി മാറാന്‍ പാറ്റ സ്വപ്‌നം കാണേണ്ടയെന്നും അവര്‍ പറഞ്ഞു. 

രാഹുല്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസുമായും മറ്റ് പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കിയിരുന്നുവെങ്കില്‍ റിസല്‍ട്ട് വേറൊന്നായേനേ,മമത പറഞ്ഞു.   

സിപിഎം ത്രിപുരയില്‍ നല്ല മത്സരമാണ് കാഴ്ചവച്ചത്. പക്ഷേ കാവി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ഗൗരവത്തോടെ കാണാതിരുന്നതാണ് സിപിഎമ്മിന് തിരിച്ചടിയായത്, അവര്‍ പറഞ്ഞു. 

ബിജെപി 50 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം 45 ശതമാനം വോട്ടുകള്‍ നേടി. അത് വലിയ വ്യത്യാസമല്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയമാവര്‍ത്തിക്കാന്‍ അവുമദിക്കില്ലെന്നും മമത വെല്ലുവിളിച്ചു. 

കോണ്‍ഗ്രസുമായി സീറ്റ് ഷെയര്‍ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞതാണ്, എന്നാല്‍ അത് കോണ്‍ഗ്രസ് അംഗീകരിച്ചില്ല, ഇപ്പോള്‍ സ്ഥിതിയെന്തായി? മമത ചോദിച്ചു. എന്തുകൊണ്ട് സിപിഎം ബിജെപിക്ക് മുന്നില്‍ കീഴടങ്ങി എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും അവര്‍ പഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com