ത്രിപുരയില്‍ കോണ്‍ഗ്രസിനു നേടാനായത് 41,325 വോട്ട്, കെട്ടിവച്ച കാശു കിട്ടിയത് ഒരിടത്തു മാത്രം

ത്രിപുരയില്‍ കോണ്‍ഗ്രസിനു നേടാനായത് 41,325 വോട്ട്, കെട്ടിവച്ച കാശു കിട്ടിയത് ഒരിടത്തു മാത്രം
ത്രിപുരയില്‍ കോണ്‍ഗ്രസിനു നേടാനായത് 41,325 വോട്ട്, കെട്ടിവച്ച കാശു കിട്ടിയത് ഒരിടത്തു മാത്രം

അഗര്‍ത്തല: വോട്ടു ശതമാനം മുപ്പത്തിയാറില്‍നിന്ന് രണ്ടിലേക്കു താഴ്ന്ന ത്രിരുപയില്‍ കോണ്‍ഗ്രസിന് ഇക്കുറി ആകെ കിട്ടിയത് 41,325 വോട്ട്. മത്സരിച്ച 50 മണ്ഡലങ്ങളില്‍ നാലിടത്തു മാത്രമാണ് പാര്‍ട്ടിക്ക് ആയിരത്തിലധികം വോട്ടു നേടാനായത്. ഒരു ദേശീയ പാര്‍ട്ടി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഴ്ചവയ്ക്കുന്ന ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണിത്.

2013ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിനു നഷ്ടമായത് 7,63,132 വോട്ടുകളാമ്. കഴിഞ്ഞ തവണ 8,04,457 വോട്ടാണ് പാര്‍ട്ടിക്കുണ്ടായിരുന്നത്. പത്തു സീറ്റില്‍ ജയിക്കാനുമായി. ഇത്തവണ ആകെ ലഭിച്ചത് 41,325 വോട്ട്. ഒരിടത്തു പോലും രണ്ടാം സ്ഥാനത്തെത്താന്‍ കോണ്‍ഗ്രസിനായില്ല. പിസിസി അധ്യക്ഷന്‍ ബിരാജിത് സിന്‍ഹ മത്സരിച്ച കൈലാഷാഹര്‍ മണ്ഡലത്തില്‍ മാത്രമാണു കെട്ടിവച്ച തുക തിരികെ ലഭിച്ചത്. സിന്‍ഹ 7,787 വോട്ട് നേടി. കഴിഞ്ഞ തവണ ബിജെപിക്ക് ഒരു സീറ്റില്‍ മാത്രമാണ്  കെട്ടിവച്ച തുക തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിരുന്നത്. 

2013ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ഏഴു പേര്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥികളായി സഭയിലെത്തി. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജയിച്ച 10 സീറ്റില്‍ ഒന്‍പതിടത്തു ബിജെപിയാണ് ഇത്തവണ ജയിച്ചത്. 

കഴിഞ്ഞ തവണ 10,59,327 (48.11%) വോട്ടാണ് സിപിഎമ്മിനു പാര്‍ട്ടിക്കു ലഭിച്ചത്. ഇത്തവണ അത് 9,92,575 (42.7%) ആയി കുറഞ്ഞു-66,752 വോട്ടിന്റെ കുറവ്. ഇടതുമുന്നണിയുടെ മൊത്തം വോട്ടില്‍ 1,09,600 കുറവ്. 

ബിജെപി വോട്ടില്‍ 9,65,285ന്റേതാണു വര്‍ധന. 2013ല്‍ നേടിയ 33,808 (1.54%) വോട്ട് 9,99,093 (43.0%) ആയി. സിപിഎമ്മിന് 5.41% വോട്ട് കുറഞ്ഞപ്പോള്‍ നഷ്ടമായത് 33 സീറ്റാണ്. സിപിഐക്ക് ഏക സീറ്റും നഷ്ടമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com