ബിജെപി-കോണ്‍ഗ്രസ് വിരുദ്ധ മൂന്നാം മുന്നണിക്ക് പിന്തുണയേറുന്നു; ദേശീയ രാഷ്ട്രീയത്തില്‍ ബദല്‍ നീക്കങ്ങള്‍ ശക്തം

ബിജെപി-കോണ്‍ഗ്രസ് ഇതര മൂന്നാംമുന്നണിക്ക് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്
ബിജെപി-കോണ്‍ഗ്രസ് വിരുദ്ധ മൂന്നാം മുന്നണിക്ക് പിന്തുണയേറുന്നു; ദേശീയ രാഷ്ട്രീയത്തില്‍ ബദല്‍ നീക്കങ്ങള്‍ ശക്തം

ഹൈദരാബാദ്: ബിജെപി-കോണ്‍ഗ്രസ് ഇതര മൂന്നാംമുന്നണിക്ക് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്.  ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ച് തെലങ്കാന രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര്‍ റാവു ദേശീയ മുന്നണിയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പിന്തുണയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരിക്കുന്നത്. എഐഎംഐഎം നേതാവ് അസദ്ദുദ്ദീന്‍ ഒവൈസിയും റാവുവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്. 

തന്റെ ദേശീയ രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാല നിരവധി നേതാക്കള്‍ പിന്തുണയറിയിച്ചുവെന്നും മമത ബാനര്‍ജിയുടെ പിന്തുണ ലഭിച്ചത് കൂടുതല്‍ സന്തോഷം പകരുന്നുവെന്നും റാവു പറഞ്ഞു. താന്‍ ശരിയായ തീരുമാനമാണ് സ്വീകരിച്ചതെന്നും പിന്തുണക്കുമെന്നും മമത പറഞ്ഞതായി റാവു പറഞ്ഞു. 

കോണ്‍ഗ്രസ്-ബിജപി ഇതര മുന്നിയാണ് താന്‍ ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കിയ ചന്ദ്രശേഖര്‍ റാവു, ഈ രണ്ടു പാര്‍ട്ടികളും ജനങ്ങളെ സേവിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും പറഞ്ഞു. 

സ്വാതന്ത്ര്യം ലഭിച്ച് എഴുപതു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നത് എന്തുകൊണ്ടാണ്? അവര്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചു, പക്ഷേ അവര്‍ക്ക് നീതി മാത്രമ നല്‍കുന്നില്ല, അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ശേഷം ബിജെപിയെ അധികാരത്തിലേറ്റി, എന്നിട്ട് എന്തുണ്ടായി? ഒന്നും മാറിയില്ല, ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ചെയ്യാന്‍ കഴിയുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും അതിന് വേണ്ടി പ്രയത്‌നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മമതയുടെ പിന്തുണ പ്രഖ്യാപനത്തിന് പിന്നാലെ, കൂടുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ തന്റെ മുന്നണിക്ക് പിന്തുണയുമായി എത്തുമെന്നാണ് റാവുവിന്റെ പ്രതീക്ഷ. 

ഉത്തര്‍ പ്രദേശില്‍ നടക്കാന്‍ പോകുന്ന ലോകസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ബിഎസ്പിയും എസ്പിയും ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്ത് എസ്പിയുമായും ബിഎസ്പിയുമായും റാവു ചര്‍ച്ചകള്‍ നടത്തിയേക്കുമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com