മകന്‍ അശ്ലീല വീഡിയോക്ക് അടിമ; ഇറച്ചിവെട്ടുകാരന്‍ മകന്റെ കൈ വെട്ടി 

എത്ര പറഞ്ഞിട്ടും അശ്ലീല വീഡിയോ കാണുന്നത് നിര്‍ത്താത്തതിന്റെ ദേഷ്യത്തിലാണ് അച്ഛന്‍ കൈ വെട്ടിയത്
മകന്‍ അശ്ലീല വീഡിയോക്ക് അടിമ; ഇറച്ചിവെട്ടുകാരന്‍ മകന്റെ കൈ വെട്ടി 

ഹൈദരാബാദ്: അശ്ലീല വീഡിയോയില്‍ അടിമപ്പെട്ട മകന്റെ കൈ അച്ഛന്‍ വെട്ടി. എത്ര പറഞ്ഞിട്ടും അശ്ലീല വീഡിയോ കാണുന്നത് നിര്‍ത്താത്തതിന്റെ ദേഷ്യത്തിലാണ് അച്ഛന്‍ കൈ വെട്ടിയത്. ഹൈദരാബാദില്‍ ഇന്നലെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പഹദിഷറീഫ് മേഖലയിലെ ജല്‍പല്ലി കോളനിയില്‍ താമസിക്കുന്ന ഇറച്ചിവെട്ടുകാരനായ മൊഹമ്മദ് ഖയ്യും ഖുറേഷിയാണ് (48) മകന്‍ മൊഹമ്മദ് ഖാലിദ് ഖൂറേഷിയുടെ (18) കൈ വെട്ടിയത്. പ്രാദേശിയ കേബിള്‍ ടെലിവിഷന്‍ ശൃംഖലയില്‍ സഹായിയായി ജോലി ചെയ്യുകയായിരുന്നു മകന്‍. ഖാലിദിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൈ കൂട്ടിച്ചേര്‍ക്കാനാവുമെന്ന് ഉറപ്പില്ല. 90 ശതമാനം വെട്ടേറ്റിരിക്കുന്നതിനാല്‍ ഉറപ്പു പറയാനാകില്ലെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. 

ഖയ്യുമിന്റെ നാലു മക്കളില്‍ ഒരാളാണ് ഖാലിദ്. സ്മാര്‍ട്ട്‌ഫോണില്‍ മകന്‍ എപ്പോഴും അശ്ലീല വീഡിയോ കാണുന്നത് ഖയ്യുമിന്റെ ശ്രദ്ധയില്‍പ്പെട്ടു. കാണരുതെന്ന് പലവട്ടം പറഞ്ഞെങ്കിലും അച്ഛന്‍ പറയുന്നത് കേള്‍ക്കാതെ ഖാലിദ് ഇത്തരം വീഡിയോകള്‍ കാണുന്നത് തുടര്‍ന്നു. ഞായറാഴ്ച ഒളിച്ചിരുന്നു വീഡിയോ കാണുന്നത് ഖയ്യും കണ്ടുപിടിച്ചതോടെ ഖാലിദിന്റെ ഫോണ്‍ തട്ടിപ്പറിക്കാന്‍ നോക്കി. എന്നാല്‍ അവന്‍ ഇതിനെ എതിര്‍ക്കുകയും അച്ഛചന്റെ കൈ തട്ടിമാറ്റുകയും ചെയ്തു. ഇനി വീട്ടിലേക്ക് വരില്ല എന്നു പറഞ്ഞ് ഉടന്‍ വീട് വിട്ടുപോയ ഖാലിദ് രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം തിരിച്ചെത്തി. 

തിങ്കളാഴ്ച രാവിലെ അച്ഛനും മകനും തമ്മില്‍ ഇതേ പ്രശ്‌നത്തിന് തല്ലുപിടിത്തമുണ്ടായി. ഈ ദേഷ്യത്തിനാണ് കശാപ്പു കത്തി ഉപയോഗിച്ച് മകന്റെ വലതു കൈ വെട്ടിയത്. ഖാലിദിന്റെ നിലവിളി കേട്ട് എത്തിയ മറ്റ് വീട്ടുകാരാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com