പെരിയാറെ തൊട്ടാല്‍ ബ്രാഹ്മണരെ വെറുതേ വിടില്ല; മുന്നറിയിപ്പുമായി ദ്രാവിഡ വിടുതലൈ കഴകം 

തങ്ങള്‍ ബലമായി എട്ടു ബ്രാഹ്മണരുടെ പൂണൂല്‍ പൊട്ടിച്ചുവെന്ന് അവകാശപ്പെട്ട് ദ്രാവിഡ വിടുതലൈ കഴകം പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസില്‍ കീഴടങ്ങി
പെരിയാറെ തൊട്ടാല്‍ ബ്രാഹ്മണരെ വെറുതേ വിടില്ല; മുന്നറിയിപ്പുമായി ദ്രാവിഡ വിടുതലൈ കഴകം 

ചെന്നൈ: പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ പ്രതിമയില്‍ തൊട്ടാല്‍ ബ്രാഹ്മണരെ വെറുതെ വിടില്ലെന്ന് തീവ്ര തമിഴ് സംഘടന ദ്രാവിഡ വിടുതലൈ കഴകം. തങ്ങള്‍ ബലമായി എട്ടു ബ്രാഹ്മണരുടെ പൂണൂല്‍ പൊട്ടിച്ചുവെന്ന് അവകാശപ്പെട്ട് ദ്രാവിഡ വിടുതലൈ കഴകം പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസില്‍ കീഴടങ്ങി. പെരിയാറെ തൊട്ടാല്‍ ബ്രാഹ്മണരെ വെറുതേ വിടില്ലെന്ന് ഇവര്‍ ഭീഷണി മുഴക്കി. ചെന്നൈയിലെ മൈലപ്പൂരില്‍ ദ്രാവിഡ വിടുതലൈ കഴകം പ്രവര്‍ത്തകര്‍ കീഴടിങ്ങിയത്.

ബിജെപിക്കെതിരെ സംസ്ഥാനത്ത് പരക്കെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയാണ്. ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ
സംഭവത്തില്‍ രണ്ട് തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തുവെന്നും വിവരങ്ങള്‍ ലഭിക്കുന്നു. 

അതേസമയം പെരിയാറിന്റെ പ്രതിമ തകര്‍ക്കും എന്നുള്ള പോസ്റ്റിന് മാപ്പേക്ഷയുമായി ബിജെപി ദേശീയ സെക്രട്ടരി എച്ച് രാജ രംഗത്ത് വന്നുവെങ്കിലും ദ്രാവിഡ പാര്‍ട്ടികള്‍ അടങ്ങിയിട്ടില്ല. 

കമല്‍ഹാസനും സത്യരാജും ഉല്‍പ്പെടെയുളളവര്‍ പ്രതിഷേധവുമായി ഇന്ന് രംഗത്ത് വന്നിട്ടുണ്ട്. പെരിയാറുടെ നാട്ടില്‍ ബിജെപിയെ വിഷം ചീറ്റാന്‍ അനുവദിക്കില്ലെന്ന് ത്മിഴ്‌നാട് ഫിഷറിസ് മന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു. തമിഴ്‌നാട് സമാധാനത്തിന്റെ സംസ്ഥാനമാണ്, ആ സമാധാനം തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com