ജയ്പൂര്‍:രാജസ്ഥാനില്‍ ബിജെപിയെ വീണ്ടും ഞെട്ടിച്ച് കോണ്‍ഗ്രസിന്റെ ജൈത്രയാത്ര തുടരുന്നു. ആറു ജില്ലാ കൗണ്‍സിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നാലെണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഒരു ജില്ലാ കൗണ്‍സിലില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനായത്.
20 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 12 എണ്ണത്തിലും ആറു മുനിസിപ്പല്‍ സീറ്റുകളില്‍ നാലെണ്ണത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. എട്ടു പഞ്ചായത്ത് സമിതി സീറ്റുകളിലും രണ്ടു മുനിസിപ്പല്‍ കൗണ്‍സിലുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് വിജയം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ