റാഫേല്‍ ഉടമ്പടി രഹസ്യമായി വയ്‌ക്കേണ്ടതില്ല; വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ഫ്രാന്‍സ്

റാഫേല്‍ ജെറ്റ് ഫൈറ്റര്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി ഇന്ത്യയുമായി ഒപ്പിട്ട കരാര്‍ രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യമില്ലെന്ന് ഫ്രാന്‍സ്.
റാഫേല്‍ ഉടമ്പടി രഹസ്യമായി വയ്‌ക്കേണ്ടതില്ല; വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ഫ്രാന്‍സ്

ന്യൂഡല്‍ഹി: റാഫേല്‍ ജെറ്റ് ഫൈറ്റര്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി ഇന്ത്യയുമായി ഒപ്പിട്ട കരാര്‍ രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യമില്ലെന്ന് ഫ്രാന്‍സ്. ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

രാജ്യ സുരക്ഷയെ ബാധിക്കാത്ത തരത്തില്‍ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രതിപക്ഷവുമായി പങ്കുവയ്ക്കാന്‍ മേദി സര്‍ക്കാരിന് താത്പര്യമുണ്ടെങ്കില്‍ ആകാം. ഫ്രാന്‍സ് ഇതിനെ എതിര്‍ക്കുകയില്ല,അദ്ദേഹം പറഞ്ഞു. എന്നാല്‍ കരാറിലെ രഹസ്യ സ്വഭാവമുള്ള ഭാഗങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 

റാഫേല്‍ ഇടപാടില്‍ വന്‍ അഴിമതി ആരോപണം ആരോപിച്ച് മോദി സര്‍ക്കാരിനെ പ്രതിപക്ഷം പ്രതിരോധത്തിലാക്കിയിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താമെന്ന പ്രസ്താവന വന്നിരിക്കുന്നത്. കരാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. 

34 ജെറ്റ് വിമാനങ്ങള്‍ വാങ്ങാനായി ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട കരാറില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഒരു കരാറില്‍ ഗൗരവമായ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ എല്ലാ വിവരങ്ങളും നല്‍കാനാകില്ല. ഉടമ്പടിയെക്കുറിച്ചുള്ള വിരങ്ങള്‍ എതിരാളികളായ മറ്റ് കമ്പനികള്‍ക്ക് ലഭിച്ചാല്‍ അത് ഉടമ്പടിയെ പ്രതികൂലമായി ബ്ാധിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com