കേന്ദ്ര സര്‍ക്കാരിനെതിരെ ലഘുലേഖ വിതരണം ചെയ്ത കര്‍ഷകനെ ചെരുപ്പൂരി അടിച്ച് ബിജെപി നേതാവ്

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്ത കര്‍ഷക നേതാവിനെ ചെരുപ്പൂരി അടിച്ച് ബിജെപി വനിത നേതാവ്.
കേന്ദ്ര സര്‍ക്കാരിനെതിരെ ലഘുലേഖ വിതരണം ചെയ്ത കര്‍ഷകനെ ചെരുപ്പൂരി അടിച്ച് ബിജെപി നേതാവ്

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്ത കര്‍ഷക നേതാവിനെ ചെരുപ്പൂരി അടിച്ച് ബിജെപി വനിത നേതാവ്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്കെതിരെ തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ വെച്ച് ലഘുലേഖ വിതരണം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

ബിജെപി വനിതാ വിഭാഗം സെക്രട്ടറി നെല്ലൈയമ്മാള്‍ കര്‍ഷക സംഘം നേതാവായ അയ്യാകണ്ണിനെയാണ് ചെരുപ്പൂരിയടിച്ചത്. അയ്യങ്കണ്ണ് വഞ്ചക എന്ന് വിളിച്ചതാണ് നെല്ലൈയമ്മാളെ പ്രകോപിപ്പിച്ചത്. തന്നെ മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ച അയ്യങ്കണ്ണിനെ ഇവര്‍ ചെരുപ്പൂരി അടിക്കുകയായിരുന്നു എന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തകയെ ലൈംഗികത്തൊഴിലാളി എന്ന് വിളിച്ചതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതൃത്വം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com