ബിജെപിയുടെ ത്രിപുര ആക്രമണം: ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളുടെ പ്രതിഷേധ മാര്‍ച്ച്

ത്രിപുരയില്‍ അധികാരത്തിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കു നേരെ ബിജെപി അഴിച്ചുവിട്ട അക്രമണത്തില്‍ പ്രതിഷേധിച്ച് ഇടതു പാര്‍ട്ടികള്‍ ന്യൂഡല്‍ഹിയില്‍ പ്രതിഷേധിച്ചു
ബിജെപിയുടെ ത്രിപുര ആക്രമണം: ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളുടെ പ്രതിഷേധ മാര്‍ച്ച്

ന്യൂഡല്‍ഹി: ത്രിപുരയില്‍ അധികാരത്തിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കു നേരെ ബിജെപി അഴിച്ചുവിട്ട അക്രമണത്തില്‍ പ്രതിഷേധിച്ച് ഇടതു പാര്‍ട്ടികള്‍ ന്യൂഡല്‍ഹിയില്‍ പ്രതിഷേധിച്ചു. 

സിപിഎം നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഇടതു മുന്നണിയിലെ പാര്‍ട്ടികളും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളും പങ്കെടുത്തു. 

അധികാരത്തിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കടുത്ത ആക്രമണമാണ് ബിജെപിയും സഖ്യകക്ഷിയായ ഐപിഎഫ്ടിയും സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ അഴിച്ചുവിട്ടത്. പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുത്ത് ബിജെപി, വീടുകള്‍ അഗ്നിക്കിരയാക്കുകയും ലെനിന്റെ പ്രതിമ ഉള്‍പ്പെടെയുള്ള പാര്‍ട്ടി സ്തൂപങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികള്‍ ഒരുമിച്ച് പ്രകടനം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com