'അദ്ദേഹത്തെ ഉറങ്ങാന്‍ അനുവദിക്കുന്നില്ല, ആരോഗ്യനില മോശമാണ്'; സിബിഐക്കെതിരേ കാര്‍ത്തി ചിദംബരത്തിന്റെ അഭിഭാഷകന്‍

മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ മകനായി കാര്‍ത്തിയെ ഫെബ്രുവരി 28 നാണ് കസ്റ്റഡിയിലെടുത്തത്
'അദ്ദേഹത്തെ ഉറങ്ങാന്‍ അനുവദിക്കുന്നില്ല, ആരോഗ്യനില മോശമാണ്'; സിബിഐക്കെതിരേ കാര്‍ത്തി ചിദംബരത്തിന്റെ അഭിഭാഷകന്‍

ന്യൂഡല്‍ഹി; ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ സിബിഐ പീഡിപ്പിക്കുകയാണെന്ന് പരാതി. ചോദ്യം ചെയ്യലിന്റെ ഭാഗമായി സ്ഥിരമായി വെളിച്ചത്തിനു കീഴില്‍ ഇരുത്തുകയാണെന്നും ഉറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും കാര്‍ത്തിയുടെ അഭിഭാഷകന്‍ അഭിഷേക് സിങ്‌വി കോടതിയില്‍ ആരോപിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും സിങവി പറഞ്ഞു. മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ മകനായി കാര്‍ത്തിയെ ഫെബ്രുവരി 28 നാണ് കസ്റ്റഡിയിലെടുത്തത്. 
 
കാര്‍ത്തി ചിദംബരത്തെ വെള്ളിയാഴ്ച പ്രത്യേക കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അഭിഭാഷകന്‍ ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. ഉറക്കം കളയുന്നതിനായി ശക്തമായ വെളിച്ചത്തിനു കീഴിലും ശബ്ദമുള്ള അന്തരീക്ഷത്തിലും ഇരുത്തുകയാണെന്നും ഉറക്കക്കുറവ് മൂലം കാര്‍ത്തിയുടെ രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെന്നും സിങ്‌വി കോടതിയില്‍ പറഞ്ഞു.

എന്നാല്‍ എല്ലാ ആരോപണങ്ങളേയും സിബിഐ തള്ളി. കാര്‍ത്തിയെ ഉറങ്ങാന്‍ അനുവദിക്കാതിരിക്കുകയോ ഏതെങ്കിലും തരത്തില്‍ പീഡിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും സിബിഐക്കുവേണ്ടി ഹാജരായ തുഷാര്‍ മേത്ത വ്യക്തമാക്കി. താന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമ്പോഴൊക്കെ ആരോഗ്യ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാദത്തിനൊടുവില്‍ കാര്‍ത്തിയെ കോടതി മൂന്നു ദിവസംകൂടി സിബിഐ കസ്റ്റഡിയില്‍ വിട്ടു. കാര്‍ത്തിയുടെ നിലപാടെന്നും സിബിഐ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com