ആകാശവാണിയെ പിന്തളളി?;രാജ്യത്തെ 95 ശതമാനം ഭൂപ്രദേശത്തും സാന്നിധ്യമുണ്ടെന്ന് ആര്‍എസ്എസ് 

രാജ്യത്തിന്റെ 95 ശതമാനം ഭൂപ്രദേശത്തും സാന്നിധ്യമുളള പ്രസ്ഥാനമായി തങ്ങള്‍ മാറിയെന്ന് ആര്‍എസ്എസിന്റെ അവകാശവാദം.
ആകാശവാണിയെ പിന്തളളി?;രാജ്യത്തെ 95 ശതമാനം ഭൂപ്രദേശത്തും സാന്നിധ്യമുണ്ടെന്ന് ആര്‍എസ്എസ് 

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 95 ശതമാനം ഭൂപ്രദേശത്തും സാന്നിധ്യമുളള പ്രസ്ഥാനമായി തങ്ങള്‍ മാറിയെന്ന് ആര്‍എസ്എസിന്റെ അവകാശവാദം. ഇക്കാര്യത്തില്‍ ഓള്‍ ഇന്ത്യ റേഡിയോയുടെ റെക്കോഡ് മറികടന്നെന്നും ആര്‍എസ്എസ് അവകാശപ്പെടുന്നു. ഓള്‍ ഇന്ത്യാ റേഡിയോയുടെ സാന്നിധ്യം 92 ശതമാനം ഇടങ്ങളില്‍ മാത്രമാണുള്ളത്.

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ അവകാശവാദമുള്ളത്. ആര്‍എസ്എസിന് രാജ്യമെമ്പാടും 58,976 ശാഖകളാണുളളത്. നാഗാലാന്‍ഡ്, മിസോറാം,കശ്മീര്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളൊഴിച്ച് എല്ലായിടത്തും തങ്ങള്‍ക്ക് ശക്തമായ സാന്നിധ്യമുണ്ടെന്ന് പ്രതിനിധി സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ പറഞ്ഞു.
 
262 റേഡിയോ സ്‌റ്റേഷനുകളുള്ള ഓള്‍ ഇന്ത്യാ റേഡിയോക്ക് രാജ്യത്തിന്റെ 92 ശതമാനം ഇടങ്ങളിലാണ് കവറേജ് ഉള്ളത്. ഇതിനേക്കാള്‍ മൂന്നുശതമാനം അധികമാണ് തങ്ങളുടെ സാന്നിധ്യമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2004ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങിയഘട്ടത്തില്‍ ആര്‍എസ്എസ് ശാഖകളുടെ എണ്ണത്തില്‍ പതിനായിരത്തിലുമധികം കുറവുണ്ടായി. എന്നാല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ ശാഖകളുടെ എണ്ണത്തില്‍ 40,000ത്തിലുമധികം വര്‍ധനയുണ്ടായതാണ് കണക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com