ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പ്: പോളിങ് ശതമാനം കുറഞ്ഞു; വിജയപ്രതീക്ഷയില്‍ ബിജെപിയും എസ്പിയും കോണ്‍ഗ്രസും

ഉത്തര്‍പ്രദേശിലേത് കൂടാതെ ബിഹാറില്‍ ഇന്ന് ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പുകള്‍ നടന്നു.
ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പ്: പോളിങ് ശതമാനം കുറഞ്ഞു; വിജയപ്രതീക്ഷയില്‍ ബിജെപിയും എസ്പിയും കോണ്‍ഗ്രസും

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലായി നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് അവസാനിച്ചു. വൈകീട്ട് അഞ്ചു മണി വരെ ഗോരക്പുരില്‍ 43 ശതമാനവും ഫുല്‍പുരില്‍ 37.39 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരക്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരിലുമാണ് വോട്ടെടുപ്പ് നടന്നത്. 

ഗൊരക്പുരില്‍ 10 ഉം ഫുല്‍പുരില്‍ 22 സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരുവര്‍ഷം തികയുന്ന സമയത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതും വര്‍ഷങ്ങള്‍ക്കുശേഷം എസ്.പി.ബി.എസ്.പി. തിരഞ്ഞെടുപ്പുധാരണയുമാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍, നിയമസഭയിലേക്ക് എസ്.പി.യുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിന് ഇരുമണ്ഡലത്തിലും സ്ഥാനാര്‍ഥിയുണ്ട്. അതേസമയം, ബി.എസ്.പി. മത്സരരംഗത്തില്ല. വാരാണസി മുന്‍മേയര്‍ കൗശലേന്ദ്രസിങ് പാണ്ഡെയാണ് ബി.ജെ.പി.യുടെ ഫുല്‍പുരിലെ സ്ഥാനാര്‍ഥി. ഗോരക്പുരില്‍ ഉപേന്ദ്രദത്ത് ശുക്ലയും മത്സരിച്ചു. 

ഗൊരക്പുരില്‍ എസ്.പി.ക്കുവേണ്ടി പ്രവീണ്‍ നിഷാദും ഫുല്‍പുരില്‍ നാഗേന്ദ്രപ്രതാപ് സിങ്ങും മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസിനുവേണ്ടി മത്സരിച്ചത് ഡോ. സുര്‍ഹിത കരീമും മനീഷ് മിശ്രയുമാണ്. ഗൊരക്പുരില്‍ അഞ്ചുതവണ എം.പി.യായിരുന്നു യോഗി. ഫുല്‍പുര്‍ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു മത്സരിച്ച മണ്ഡലം കൂടിയാണ്. 

ഉത്തര്‍പ്രദേശിലേത് കൂടാതെ ബിഹാറില്‍ ഇന്ന് ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പുകള്‍ നടന്നു. ആര്‍ജെഡി എംപിയായിരുന്ന മുഹമ്മദ് തസ്ലിമുദ്ദീന്റെ മരണത്തെ തുടര്‍ന്നാണ് അറാറിയ ലോക്‌സഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ മകന്‍ സര്‍ഫ്രാസ് ആലം ആണ് ആര്‍ഡെജി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

ബിജെപി എംഎല്‍എ ആനന്ദ് ഭൂഷണ്‍ പാണ്ഡ്യയുടെ മരണത്തെ തുടര്‍ന്ന് ഭാബുവയും ആര്‍ജെഡിയുടെ മുന്ദ്രിക സിങ് യാദവിന്റെ മരണത്തെ തുടര്‍ന്ന് ജെഹ്നബാദുമാണ് ഉപതിരഞ്ഞെടുപ്പ് നടന്ന ബിഹാറിലെ നിയമസഭാ മണ്ഡലങ്ങള്‍. മാര്‍ച്ച് 14നാണ് എല്ലായിടങ്ങളിലേയും ഫലം പുറത്തുവരിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com