കോൺ​ഗ്രസ് പരാജയപ്പെട്ടത് ഇത് കൊണ്ടാണ്; തുറന്ന് പറഞ്ഞ് രാഹുൽ

പാർട്ടിക്കകത്ത് ആഭ്യന്തര തർക്കവും അതിരൂക്ഷമായിരുന്നു. മുതിർന്ന നേതാക്കളും യുവ നേതാക്കളും തമ്മിലുളള അഭിപ്രായ വ്യത്യാസവും പാർട്ടിയുടെ പരാജയത്തിന് കാരണമായി
കോൺ​ഗ്രസ് പരാജയപ്പെട്ടത് ഇത് കൊണ്ടാണ്; തുറന്ന് പറഞ്ഞ് രാഹുൽ

ന്യൂഡൽഹി: പാർട്ടിക്കകത്തെ ആഭ്യന്തര തർക്കവും മുതിർന്ന നേതാക്കളും യുവ നേതാക്കളും തമ്മിലുളള അഭിപ്രായ ഭിന്നതയും അഴിമതിയുമാണ് കോൺഗ്രസിനെ പരാജയപ്പെടുത്തിയതെന്ന് കോൺ​ഗ്രസ് ദേശീയ പ്രസിഡന്റ് രാഹുൽ ​ഗാന്ധി.സിങ്കപ്പൂരിൽ നടന്ന പൊതുപരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങൾ ശക്തമായ കൊടുങ്കാറ്റിനെയാണ് നേരിട്ടത്. അന്ന്  ഇന്ധനവില 140 ആയിരുന്നു. പാർട്ടിക്കകത്ത് ആഭ്യന്തര തർക്കവും അതിരൂക്ഷമായിരുന്നു. മുതിർന്ന നേതാക്കളും യുവ നേതാക്കളും തമ്മിലുളള അഭിപ്രായ വ്യത്യാസവും പാർട്ടിയുടെ പരാജയത്തിന് കാരണമായി.കൂടാതെ അഴിമതി ആരോപണവും ഒത്തുവന്നപ്പോൾ പാർട്ടി തോറ്റെന്നും രാഹുൽ പറഞ്ഞു. 

ഇന്ന് നിങ്ങൾക്ക് റാഫേൽ ഇടപാടുണ്ട്, അമിത് ഷായുടെ മകനെതിരായ ആരോപണം ഉണ്ട്, ഗുജറാത്ത് പെട്രോളിയം ഇടപാടുണ്ട്. എന്നാൽ ബിജെപിയുടെ നയം മിണ്ടാതിരിക്കുക എന്നതാണ്. വിവരാവകാശ നിയമം നടപ്പാക്കി സമ്പൂർണ്ണ സുതാര്യ ഉറപ്പാക്കിയവരാണ് ഞങ്ങൾ. അഴിമതി കണ്ടെത്തിയപ്പോഴെല്ലാം ഞങ്ങളയാളെ പുറത്താക്കിയെന്നും രാഹുൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com