കാറിനുള്ളില്‍ പൂട്ടിയിട്ടു, റൂട്ടുമാറ്റി വാഹനം ഓടിച്ചു;  യൂബര്‍ ഡ്രൈവറായി വന്ന് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 22 കാരന്‍ അറസ്റ്റില്‍

ഡ്രൈവിംഗ് ലൈസന്‍സ് പോലുമില്ലാതെയാണ് ഇയാള്‍ വാഹനം ഓടിക്കുന്നത്
കാറിനുള്ളില്‍ പൂട്ടിയിട്ടു, റൂട്ടുമാറ്റി വാഹനം ഓടിച്ചു;  യൂബര്‍ ഡ്രൈവറായി വന്ന് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 22 കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി; യൂബര്‍ ഡ്രൈവറായി വന്ന് യാത്രക്കാരിയെ കാറില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വണ്ടി വിളിച്ച യുവതിയെയാണ് കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. യൂബര്‍ ഡ്രൈവറായി വന്ന 22 കാരനാണ് അറസ്റ്റിലായത്. ഡ്രൈവിംഗ് ലൈസന്‍സ് പോലുമില്ലാതെയാണ് ഇയാള്‍ വാഹനം ഓടിക്കുന്നത്.

മാര്‍ച്ച് ഒന്‍പതിനാണ് ഹരിയാനയിലെ കുന്‍ഡ്‌ലിയില്‍ നിന്ന് യുവതി യൂബര്‍ കാര്‍ ബുക്ക് ചെയ്തു. എന്നാല്‍ സാധാരണയില്‍ നിന്ന് വിപരീതമായി വെള്ള നമ്പര്‍ പ്ലേറ്റുള്ളതും ഇരുണ്ട ചില്ലുകളുമുള്ള വാഹനമാണ് എത്തിയത്. യൂബര്‍ ആപ്പില്‍ കാണിച്ച ഡ്രൈവറിന്റെ മുഖവുമായി സാമ്യമില്ലാത്ത ഒരാളെ കണ്ടതും യുവതിയില്‍ സംശയം ജനിപ്പിച്ചു. എങ്കിലും യുവതിയ വാഹനത്തില്‍ കയറി. എന്നാല്‍ യുവതി സാധാരണ പോകുന്ന റൂട്ടില്‍ നിന്ന് വ്യത്യസ്തമായ റൂട്ടിലൂടെയാണ് ഇയാള്‍ വണ്ടി എടുത്തത്. 

ഇത് കണ്ട് ഭയന്ന യുവതി വാഹനം ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങിപ്പോകാനുള്ള ശ്രമം നടത്തി. എന്നാല്‍ ഡ്രൈവര്‍ വാഹനം ലോക്ക് ചെയ്യുകയും യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ജിടികെ സംഭരണശാലയ്ക്ക് അടുത്തുള്ള സിഎന്‍ജി സ്‌റ്റേഷനില്‍ കാറിന്റെ വേഗത കുറഞ്ഞപ്പോള്‍ യുവതി വാഹനത്തിന്റെ ലോക്ക് തുറന്ന് കാറില്‍ നിന്ന് ചാടുകയായിരുന്നു. ഇതോടെ ഡ്രൈവര്‍ വണ്ടിയുമായി രക്ഷപ്പെട്ടു. 

യുവതി നല്‍കിയ പരാതിയില്‍ യൂബറില്‍ നിന്ന് കാറിന്റെ വിവരങ്ങള്‍ എടുത്താണ് ഡ്രൈവറിനെ പിടികൂടിയത്. ഹരിയാനയിലെ സോനിപത്തില്‍ നിന്ന് മദ്യപിച്ച് അബോധാവസ്ഥയില്‍ കാറില്‍ കിടക്കുമ്പോഴാണ ഇയാള്‍ പിടിയിലായത്. യൂബറില്‍ ബുക്ക് ചെയ്ത ഡ്രൈവര്‍ ഇയാളെ വാഹനം ഓടിക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് യൂബര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com