രജനീകാന്ത് ധ്യാനകേന്ദ്രത്തില്‍; ചിത്രങ്ങള്‍ പുറത്ത് 

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് ഹിമാലയത്തിലേക്ക് യാത്ര നടത്തിയ നടന്‍ രജനീകാന്ത് ഹിമാചല്‍ പ്രദേശിലെ ധ്യാനകേന്ദ്രത്തില്‍.
രജനീകാന്ത് ധ്യാനകേന്ദ്രത്തില്‍; ചിത്രങ്ങള്‍ പുറത്ത് 

ധര്‍മ്മശാല:  രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് ഹിമാലയത്തിലേക്ക് യാത്ര നടത്തിയ നടന്‍ രജനീകാന്ത് ഹിമാചല്‍ പ്രദേശിലെ ധ്യാനകേന്ദ്രത്തില്‍. ഹിമാചല്‍ പ്രദേശിലെ പലാംപൂര്‍ മേഖലയിലെ മഹാവതാര്‍ ബാബാ ആശ്രമത്തിലാണ് രജനീകാന്ത് എന്നാണ് റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേംകുമാര്‍ ധൂമലും ധ്യാനകേന്ദ്രത്തിലുണ്ട്.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പുളള രജനീകാന്തിന്റെ ഹിമാലയം യാത്ര രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. എവിടെയാണ് പോകുന്നതെന്ന വിവരം അറിയിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മാധ്യമപ്രവര്‍ത്തകരെ പോലും അദ്ദേഹം യാത്രയില്‍ നിന്നും അകറ്റിയിരുന്നു. ഇതിനിടെയാണ് രജനീകാന്ത് ഹിമാചല്‍ പ്രദേശിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

പത്തുദിവസം അദ്ദേഹം ധ്യാനകേന്ദ്രത്തില്‍ ചെലവഴിക്കുമെന്നാണ് വിവരം. പലാംപൂര്‍ മേഖലയിലെ കൊച്ചുനഗരമായ ബാജിനാഥില്‍ നിന്നും ഏറേ അകലെയാണ്  ഗുരു അമര്‍ജ്യോതിയുടെ ധ്യാനകേന്ദ്രം സ്ഥിതി ചെയ്യുന്നത്. എയര്‍ഇന്ത്യയുടെ വിമാനത്തില്‍ കന്‍ഗ്രാ വിമാനത്താവളത്തില്‍ ഇറങ്ങിയാണ് രജനീകാന്ത് ധ്യാനകേന്ദ്രത്തിലേക്ക് പോയതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

നിരവധി കുന്നുകളും അരുവികളും നിറഞ്ഞ പ്രദേശത്തമാണ് ധ്യാനകേന്ദ്രത്തിന് ചുറ്റിലും. തിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ, അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഇവിടെ ധ്യാനത്തിനായി എത്തിയിട്ടുണ്ട്. ബുദ്ധിസ്റ്റ് തീര്‍ത്ഥാടന കേന്ദ്രമായാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

അടുത്തിടെ, വരുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം യാഥാര്‍ത്ഥ്യമായ സാഹചര്യത്തിലുളള ഹിമാലയന്‍ യാത്രയെ ഏറെ ആകാംക്ഷയോടെയാണ് തമിഴ്‌നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com