ബിജെപി പിന്നിലായപ്പോള്‍ യുപിയില്‍ മാധ്യമങ്ങളെ ഒഴിവാക്കി, ബിഹാറില്‍ വിവരം മറച്ചുവച്ചു

ബിജെപി പിന്നിലായപ്പോള്‍ യുപിയില്‍ മാധ്യമങ്ങളെ ഒഴിവാക്കി, ബിഹാറില്‍ വിവരം മറച്ചുവച്ചു
ബിജെപി പിന്നിലായപ്പോള്‍ യുപിയില്‍ മാധ്യമങ്ങളെ ഒഴിവാക്കി, ബിഹാറില്‍ വിവരം മറച്ചുവച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പിന്നിലായപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ കൗണ്ടിങ് കേന്ദ്രത്തില്‍നിന്ന് ഒഴിവാക്കിയ അധികൃതര്‍ ബിഹാറില്‍ ആര്‍ജെഡിയുടെ മുന്നേറ്റം മാധ്യമങ്ങളെ അറിയിക്കാതെ മുക്കിയതായും പരാതി. ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ് ഈ ആരോപണം ഉന്നയിച്ചത്. യുപിയില്‍ കൗണ്ടിങ് സെന്ററില്‍നിന്ന് മാധ്യമങ്ങളെ ഒഴിവാക്കിയതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

യുപിയില്‍ ബിജെപിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രസ്റ്റിജ് സീറ്റാണ്, യോഗിയുടെ മുന്‍ മണ്ഡലമായ ഗൊരഖ്പുര്‍. ഇവിടെ ബിജെപി പിന്നിലായ ഘട്ടത്തിലാണ് ജില്ലാ കലക്ടര്‍ മാധ്യമങ്ങളെ കൗണ്ടിങ് കേന്ദ്രത്തില്‍നിന്ന് ഒഴിവാക്കിയത്. എസ്പി പ്രവര്‍ത്തകരെയും ഒഴിവാക്കാന്‍ നീക്കം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം സംസ്ഥാന നിയമസഭയിലും ഒച്ചപ്പാടുണ്ടാക്കി. ദേശീയ തലത്തില്‍ തന്നെ ഇതു ചര്‍ച്ചയായതോടെ തെരഞ്ഞെടുപ്പു കമ്മിഷന്‍ വിശദീകരണവുമായെത്തി. കൗണ്ടിങ് ഏജന്റുമാര്‍ക്കു നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാധ്യമങ്ങള്‍ക്കു പ്രവേശിക്കാമെന്നും ഇലക്ട്രോണിക് വോട്ടിങ് യ്ന്ത്രങ്ങള്‍ക്കു സമീപത്തുനിന്നാണ് അവരെ മാറ്റിയതെന്നും കമ്മിഷനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ബിഹാറിലെ അറാറിയ മണ്ഡലത്തില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയതായാണ് രാവിലെ മുതല്‍ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ മൂന്നു റൗണ്ട് വോട്ടെണ്ണല്‍ വരെയേ ബിജെപി മുന്നിലുണ്ടായിരുന്നുള്ളുവെന്നും പിന്നീട് പത്തു റൗണ്ട് പൂര്‍ത്തീകരിക്കുന്നതുവരെ ആര്‍ജെഡിയാണ് ലീഡ് ചെയ്തതെന്നും പാര്‍ട്ടി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ഇത് മാധ്യമങ്ങളെ അറിയിക്കാതെ മറച്ചുപിടിക്കുകയാണ് അധികൃതര്‍ ചെയ്തതെന്ന് തേജസ്വി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com