അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിച്ചില്ല , ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തിനിടെ നോട്ടീസ് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കുകയായിരുന്നു
അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിച്ചില്ല , ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാരിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇന്ന് പരിഗണിച്ചില്ല. പ്രതിപക്ഷ ബഹളത്തിനിടെ നോട്ടീസ് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കുകയായിരുന്നു. ബഹളം ശക്തമായ സാഹചര്യത്തില്‍ ലോക്‌സഭ ഇന്നത്തേക്ക് പിരിയുകയാണെന്നും സ്പീക്കര്‍ അറിയിച്ചു. 

അവിശ്വാസ പ്രമേയത്തിന് 50 എംപിമാരുടെ പിന്തുണയാണ് വേണ്ടത്. എന്നാല്‍ എത്ര അംഗങ്ങളുടെ പിന്തുണ നോട്ടീസിന് ഉണ്ടെന്ന് തനിക്ക് അറിയില്ല. അതിന് സാവകാശം വേണം. അവിശ്വാസ നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ അംഗങ്ങള്‍ ബഹളം ഉണ്ടാക്കാതെ അവരവരുടെ ഇരിപ്പിടങ്ങളിലേക്ക് പോകണമെന്നും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. ഇതിനിടെ തെലങ്കാന രാഷ്ട്രസമിതി എംപിമാര്‍ ബഹളം തുടരുകയായിരുന്നു. 

ബഹളത്തിനിടെ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇന്ന് രാവിലെ ടിഡിപിയും മോദി സര്‍ക്കാരിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കി. മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസും സിപിഎമ്മും അറിയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com