കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം ; പ്ര​വ​ർ​ത്ത​ക​സ​മി​തിയിലേക്ക് തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ണ്ടായേക്കില്ല

മൂന്നു ദിവസത്തെ സമ്പൂർണ സമ്മേളനം ഡൽഹി ഇന്ദിരാ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്
കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം ; പ്ര​വ​ർ​ത്ത​ക​സ​മി​തിയിലേക്ക് തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ണ്ടായേക്കില്ല

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ന്റ പ്ലീനറി സമ്മേളനത്തിന് ഡൽഹിയിൽ ഇന്ന് തുടക്കം. മൂന്നു ദിവസത്തെ സമ്പൂർണ സമ്മേളനം ഡൽഹി ഇന്ദിരാ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രാഹുൽ​ഗാന്ധിയെ കോൺ​ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പ്ലീനറി സമ്മേളനം അം​ഗീകാരം നൽകും. എഐസിസിയുടെ 84 ആം പ്ലീനറി സമ്മേളനമാണിത്. 

അതേസമയം പ്ര​വ​ർ​ത്ത​ക​സ​മി​തിയിലേക്ക് തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ണ്ടാ​വി​ല്ലെന്നാണ് സൂചന. വ​ർ​ക്കി​ങ്​ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള എ​ല്ലാ അം​ഗ​ങ്ങ​ളെ​യും നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​ൻ പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ലീ​ന​റി അ​ധി​കാ​ര​പ്പെ​ടു​ത്തും. പ്രവർത്തക സമിതിയിലേക്ക് പകുതി അം​ഗങ്ങളെയെങ്കിലും ഇലക്ഷനിലൂടെ തെരഞ്ഞെടുക്കണമെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ താൽപ്പര്യം. എന്നാൽ തെരഞ്ഞെടുപ്പിനെ മുതിർന്ന നേതാക്കൾ ഒറ്റക്കെട്ടായി എതിർക്കുകയായിരുന്നു. 

മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി യു​വാ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ന്​ കൂ​ടു​ത​ൽ അ​വ​സ​രം ന​ൽ​കു​ന്ന​തി​ന്​ കോൺ​ഗ്രസ് അധ്യക്ഷൻ  പ്ര​ത്യേ​ക ശ്ര​ദ്ധ പുലർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാം കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​നി​ൽ കേ​ന്ദ്രീ​ക​രി​ച്ചു​നി​ൽ​ക്കു​ന്ന രീ​തി മാ​റും. ഒാ​രോ സം​സ്​​ഥാ​ന​ത്തു​നി​ന്നും ആ​നു​പാ​തി​ക പ്രാ​തി​നി​ധ്യം ന​ൽ​കി ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ രാ​ഹു​ൽ ഗാ​ന്ധി ബ​ന്ധ​പ്പെ​ട്ട​വ​രോ​ട്​ നി​ർ​ദേ​ശി​ച്ചു. 

2019ലെ ​പൊതുതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകളും, മോദി സർക്കാരിനെതിരായ പ്രക്ഷോഭവും സമ്മേളനത്തിൽ ചർച്ചയാകും. മു​ൻ​പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള രാ​ഷ്​​ട്രീ​യ മാ​ർ​ഗ​രേ​ഖാ സ​മി​തി മു​ന്നോ​ട്ടു​വെ​ക്കു​ന്ന പ്ര​മേ​യം പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വീ​ക​രി​ക്കു​ന്ന സ​ഖ്യ​ക​ക്ഷി സ​മീ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സൂ​ച​ന​യാ​കും. കാ​ർ​ഷി​ക​പ്ര​തി​സ​ന്ധി, സാ​മ്പ​ത്തി​ക​സ്​​ഥി​തി, അ​ഴി​മ​തി, വ​നി​താ​ക്ഷേ​മം, തൊ​ഴി​ൽ എ​ന്നി​ങ്ങ​നെ അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​ക രേ​ഖ​ക​ൾ പു​റ​ത്തി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

1500ഒാ​ളം എഐസിസി പ്ര​തി​നി​ധി​ക​ളാ​ണ്​ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ൽ പങ്കെ​ടു​ക്കു​ന്ന​ത്. കൂടാതെ വി​വി​ധ പി.​സി.​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ​കൂ​ടി ചേ​രുമ്പോൾ 5,000 പേ​രോ​ളം പ്ലീ​ന​റി സമ്മേളനത്തിൽ സംബന്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com