സമാന ചിന്താഗതിക്കാര്‍ക്കായി വാതിലുകള്‍ തുറന്നിട്ട് കോണ്‍ഗ്രസ് ; വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം

ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള നീക്കം ഉപേക്ഷിക്കണം. കൂറുമാറ്റക്കാരെ ആറ് വര്‍ഷത്തേക്ക് വിലക്കാന്‍ നിയമം വേണം
സമാന ചിന്താഗതിക്കാര്‍ക്കായി വാതിലുകള്‍ തുറന്നിട്ട് കോണ്‍ഗ്രസ് ; വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഹകരിക്കുന്നതിന് വാതിലുകള്‍ തുറന്നിട്ട് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ സമാന ചിന്തിഗതിക്കാരുമായി സഹകരിക്കുമെന്ന് പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയപ്രമേയത്തില്‍ വ്യക്തമാക്കുന്നു. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്ലീനറി സമ്മേളനത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്. 2019 ലെ തെരഞ്ഞെടുപ്പില്‍ സമാനചിന്താഗതിക്കാരായ പാര്‍ട്ടികളുമായി ചേര്‍ന്ന ഒരു  പ്രായോഗിക
സമീപനത്തിന് രൂപം നല്‍കുമെന്നാണ് പ്രമേയം വ്യക്തമാക്കുന്നത്.  അതേസമയം വിശാല സഖ്യത്തെക്കുറിച്ച്പ്രമേയത്തില്‍ സൂചനയില്ല. 

തെരഞ്ഞെടുപ്പ്ിന് ശേഷം കൂട്ടുകക്ഷി സര്‍ക്കാരിന് കോണ്‍ഗ്രസ് ശ്രമിക്കുമെന്ന സൂചനയാണ് പ്രമേയം മുന്നോട്ടുവെക്കുന്നത്. എന്നാല്‍ മുന്നണി രൂപീകരിക്കുമോ എന്നത് സംബന്ധിച്ച് മൗനം പാലിക്കുകയാണ്. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഇത്തരമൊരു നീക്കം ഭരണഘടനാ വിരുദ്ധമാണ്. കൂറുമാറ്റക്കാരെ ആറ് വര്‍ഷത്തേക്ക് വിലക്കാന്‍ നിയമം വേണം. 

വോട്ടിംഗ് മെഷിനുകള്‍ക്ക് പകരം ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകണമെന്നും രാഷ്ട്രീയപ്രമേയത്തില്‍ ആവശ്യപ്പെടുന്നു. സമാനചിന്താഗതിക്കാരുമായി പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സഹകരിക്കാം. വനിതാ സംവരണ ബില്‍ പാസ്സാക്കണം. കശ്മീരിലെ സ്ഥിതിഗതികള്‍ ദിനംപ്രതി വഷളാകുന്നുവെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് വിദ്വേഷം പരത്താനുള്ള നീക്കത്തെ പാര്‍ട്ടി ശക്തമായി നേരിടുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. യുവാക്കളെ കൂടുതലായി പാര്‍ട്ടിയിലേക്ക് കൊണ്ടുവരും. അതേസമയം പ്രവര്‍ത്തനപരിചയമുള്ള മുതിര്‍ന്ന നേതാക്കളെ അവഗണിക്കില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com