പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകര്‍ പീഡിപ്പിച്ചു; ഒന്‍പതാം ക്ലാസുകാരി തൂങ്ങി മരിച്ചു

രണ്ട് അധ്യാപകരുടേയും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെയും പേരില്‍ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു
പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകര്‍ പീഡിപ്പിച്ചു; ഒന്‍പതാം ക്ലാസുകാരി തൂങ്ങി മരിച്ചു

പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് അധ്യാപകര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് നോയിഡ സ്വദേശിയായ 15 കാരിയെയാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കിഴക്കന്‍ ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. 

മകളുടെ മരണത്തില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് രണ്ട് അധ്യാപകരുടേയും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെയും പേരില്‍ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. ആത്മഹത്യ കുറ്റം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവ കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ നിയമവും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

എന്നാല്‍ ആരോപണങ്ങള്‍ക്കെതിരേ സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തി. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞക്. പെണ്‍കുട്ടിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി പെണ്‍കുട്ടി മാനസികസംഘര്‍ഷത്തിലായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. അധ്യാപകര്‍ തന്നെ തോല്‍പ്പിക്കുമെന്ന് കുട്ടി പറഞ്ഞിരുന്നു. കൂടാതെ ഒരു മാസം മുന്‍പ് അധ്യാപകര്‍ അനാവശ്യമായി തന്നെ സ്പര്‍ശിച്ചിരുന്നെന്നും പരാതി പറഞ്ഞിരുന്നെന്നും അച്ഛന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com