39 ഇന്ത്യക്കാര്‍ മരിച്ചതിലെ വീഴ്ച മറയ്ക്കാന്‍ കോണ്‍ഗ്രസിനെതിരെ കേന്ദ്രം കഥ മെനയുന്നു: രാഹുല്‍ ഗാന്ധി

39 ഇന്ത്യക്കാര്‍ മരിച്ചതിലെ വീഴ്ച മറയ്ക്കാന്‍ കോണ്‍ഗ്രസിനെതിരെ കേന്ദ്രം കഥ മെനയുന്നു: രാഹുല്‍ ഗാന്ധി
39 ഇന്ത്യക്കാര്‍ മരിച്ചതിലെ വീഴ്ച മറയ്ക്കാന്‍ കോണ്‍ഗ്രസിനെതിരെ കേന്ദ്രം കഥ മെനയുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഐഎസ് ബന്ദികളാക്കിയ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിലെ വീഴ്ച മറയ്ക്കാനാണ് കേംബ്രിഡ്ജ് അനലിറ്റിക്കയെയും കോണ്‍ഗ്രസിനെയും ബന്ധപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ കഥകള്‍ മെനയുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിവരങ്ങള്‍ ചോര്‍ത്തിയ വിവാദ സ്ഥാപനവും കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് കേന്ദ്രം ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം.

ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ സര്‍ക്കാര്‍ നുണ പറയുകയായിരുന്നെന്ന് ഏവര്‍ക്കും ബോധ്യമായിട്ടുണ്ട്. അതിലെ വീഴ്ച മറയ്ക്കാന്‍ പുതിയ കഥകളുണ്ടാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് രാഹുല്‍ കുറ്റപപെടുത്തി. കോണ്‍ഗ്രസിന് ഡാറ്റ മോഷണവുമായി ബന്ധമുണ്ടെന്ന കഥ അങ്ങനെയുണ്ടായതാണ്. മാധ്യമങ്ങള്‍ ഇതിനു പുറമേ പോവുമ്പോള്‍ 39 ഇന്ത്യക്കാരുടെ മരണം അപ്രത്യക്ഷമാവുമെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.

ഫെയ്‌സ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപണം നിലനില്‍ക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനിയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദാണ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ ആരോപണം. 

വോട്ടര്‍മാരെ സ്വാധീനിക്കാനായി ഈ കമ്പനിയുമായി കോണ്‍ഗ്രസ് സഹകരിക്കുന്നുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ലൈംഗികതകയും വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്ന കേംബ്രിഡ്ജ് അനലിറ്റികയുടെ രീതിയെ കോണ്‍ഗ്രസ് അംഗീകരിക്കുന്നുണ്ടോ? രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ ഇവരുടെ പങ്കെന്താണ്?രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com