കേംബ്രിഡ്ജ് അനലിറ്റിക്കയെ ജെഡിയു സമീപിച്ചിട്ടില്ല; സഹായിച്ചത് പ്രശാന്ത് കിഷോറെന്ന് പാര്‍ട്ടി

കേംബ്രിഡ്ജ് അനലിറ്റിക്ക മേധാവി നിതീഷ് കുമാറുമായി യാതൊരുവിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും സോഷ്യസിസ്റ്റ് സംഘടനായ തങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നവരാണെന്നും ജെഡിയു
കേംബ്രിഡ്ജ് അനലിറ്റിക്കയെ ജെഡിയു സമീപിച്ചിട്ടില്ല; സഹായിച്ചത് പ്രശാന്ത് കിഷോറെന്ന് പാര്‍ട്ടി

പട്‌ന: 2010ലെ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ സഹായിച്ചു എന്ന കേംബ്രിഡ്ജ് അനലിറ്റിക്കയുടെ അവകാശദങ്ങള്‍ നിഷേധിച്ച് ജെഡിയു. കേംബ്രിഡ്ജ് അനലിറ്റിക്ക മേധാവി നിതീഷ് കുമാറുമായി യാതൊരുവിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും സോഷ്യസിസ്റ്റ് സംഘടനായ തങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നവരാണെന്നും ജെഡിയു നേതാവ് കെ.സി ത്യാഗി പറഞ്ഞു. പ്രശാന്ത് കിഷോര്‍ ചിലപ്പോള്‍ തെരഞ്ഞെടുപ്പില്‍ സഹായിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഇടപെട്ടിരുന്നതായി ഔദ്യോഗിക വെബ് സൈറ്റിലാണ് കേംബ്രിഡ്ജ് അനലിറ്റിക്ക തുറന്നു സമ്മതിച്ചത്.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ വിശകലനം ചെയ്യാനാണ് തങ്ങള്‍ക്ക് കരാര്‍ നല്‍കിയത്. എന്നാല്‍ ഏതു പാര്‍ട്ടിയാണ് തങ്ങളെ സമീപിച്ചത് എന്ന കാര്യം വെബ് സൈറ്റ് വെളിപ്പെടുത്തിയില്ല. ഓരോ പാര്‍ട്ടിയ്ക്ക് പിന്നിലും അണിനിരക്കുന്ന സ്ഥിരതയില്ലാത്ത വോട്ടര്‍മാരെ കണ്ടെത്തുകയായിരുന്നു മുഖ്യ ദൗത്യം. 15 വര്‍ഷം നീണ്ട തുടര്‍ച്ചയായ ഭരണത്തിലും സംസ്ഥാനത്തിന്റെ അവസ്ഥ പരിതാപകരമായി തുടരുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരുടെ പ്രതികരണം അറിയുക എന്നതും ദൗത്യത്തിന്റെ ഭാഗമായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു.

തങ്ങള്‍ പ്രവചിച്ചതില്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പില്‍ യാഥാര്‍ത്ഥ്യമായി. വിജയിക്കുമെന്ന് പ്രവചിച്ച സീറ്റുകളില്‍ 90 ശതമാനവും ബിജെപി ജെഡിയു സഖ്യം നേടിയതായും കമ്പനി അവകാശപ്പെടുന്നു.

അതേസമയം ഈ വെളിപ്പെടുത്തല്‍ നിഷേധിച്ച ബിജെപി,കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ നവീകരിക്കുന്നതില്‍ അമേരിക്കന്‍ കമ്പനിയാണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com