26 സീറ്റുകളിൽ ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് ; ഉത്തർപ്രദേശിൽ ബിജെപിക്ക് നിർണായകം

26 സീറ്റുകളിൽ ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് ; ഉത്തർപ്രദേശിൽ ബിജെപിക്ക് നിർണായകം

ഉത്തർപ്രദേശിൽ 10 സീ​റ്റി​ലേ​ക്ക് കേ​ന്ദ്ര​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി അ​ട​ക്കം 11 സ്​​ഥാ​നാ​ർ​ഥി​ക​ളാ​ണ്​ ​മ​ത്സ​രി​ക്കു​ന്ന​ത്

ന്യൂ​ഡ​ൽ​ഹി: ആറു സംസ്ഥാനങ്ങളിൽ നിന്നായി 26 രാജ്യസഭാം​ഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ഒ​ഴി​വു​ള്ള  58 രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ൽ 10 സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഏഴ്​ കേ​ന്ദ്ര​മ​ന്ത്രി​മാ​ര​ട​ക്കം 33 പേ​ർ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ​ബാ​ക്കി ആ​റു സം​സ്​​ഥാ​ന​ങ്ങ​ളി​ലെ 25 സീ​റ്റി​ലേ​ക്കാ​ണ്​ ഇ​ന്ന്​ വോട്ടെടു​പ്പ് നടക്കുന്നത്. ഉത്തർപ്രദേശിൽ പത്ത്, ബം​ഗാളിൽ നാല്, കർമാടകയിൽ നാല്, തെലങ്കാനയിൽ മൂന്ന്, ജാർഖണ്ഡിൽ രണ്ട്, ഛത്തീസ് ​ഗഡ്, കേരളം എന്നിവിടങ്ങളിൽ ഓരോ സീറ്റിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 

ബി.​ജെ.​പി​ക്കും സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​ക്കും ബ​ഹു​ജ​ൻ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​ക്കും നി​ർ​ണാ​യ​ക​മാ​ണ്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ തെ​ര​ഞ്ഞെ​ടു​പ്പ്​. ഉത്തർപ്രദേശിൽ 10 സീ​റ്റി​ലേ​ക്ക് കേ​ന്ദ്ര​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി അ​ട​ക്കം 11 സ്​​ഥാ​നാ​ർ​ഥി​ക​ളാ​ണ്​ ​മ​ത്സ​രി​ക്കു​ന്ന​ത്. 403 അം​ഗ നി​യ​മ​സ​ഭ​യി​ൽ ബി.​ജെ.​പി സ​ഖ്യ​ത്തി​ന്​ 324 എം.​എ​ൽ.​എ​മാ​രു​ണ്ട്. എ​ട്ടു സ്​​ഥാ​നാ​ർ​ഥി​ക​ളെ ജ​യി​പ്പി​ക്കാ​നു​ള്ള​തി​നു ​പു​റമെ 28 വോ​ട്ട്​ ബി.​ജെ.​പി​ക്ക്​ അ​ധി​ക​മാ​യു​ണ്ട്. ജ​യി​ക്കാ​ൻ 37 വോ​ട്ടാ​ണ്​ വേ​ണ്ട​ത്. എ​ട്ടം​ഗ​ങ്ങ​ളെ ജ​യി​പ്പി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷ​മു​ള്ള ബി.​ജെ.​പി ​പ്ര​തി​പ​ക്ഷ ഭി​ന്ന​ത മു​ത​ലാ​ക്കി​ ഒ​മ്പ​താ​മ​നെ കൂ​ടി രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ അ​യ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. ഒ​മ്പ​തു​വോ​ട്ടു​കൂ​ടി പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന്​ നേടിയാൽ ബി.​ജെ.​പി​ക്ക്​ ഒ​മ്പ​താ​മ​നെ കൂ​ടി ജ​യി​പ്പി​ക്കാം.  പ്രതിപക്ഷത്തെ പടലപ്പിണക്കം മുതലെടുക്കാനാകുമോ എന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പ്രതീക്ഷ.

47 അം​ഗ​ങ്ങ​ളു​ള്ള സമാജ് വാദി പാർട്ടിക്ക് ത​ങ്ങ​ളു​ടെ സ്​​ഥാ​നാ​ർ​ഥി ജ​യ ബ​ച്ച​നെ ജ​യി​പ്പി​ക്കാ​നു​ള്ള അം​ഗ​ബ​ല​മു​ണ്ട്. എ​സ്.​പി​യു​ടെ ബാ​ക്കി പ​ത്തു​വോ​ട്ടും കോ​ൺ​ഗ്ര​സിന്റെ ഏ​ഴു​വോ​ട്ടും ആ​ർ.​എ​ൽ.​ഡി​യു​ടെ ഒ​രു വോ​ട്ടും ല​ഭി​ച്ചാ​ൽ 19 എം.​എ​ൽ.​എ​മാ​രു​ള്ള ബി.​എ​സ്.​പി സ്​​ഥാ​നാ​ർ​ഥി ഭീം​റാ​വു അം​ബേ​ദ്​​ക​റി​ന്​ ജ​യി​ക്കാം. എ​ന്നാ​ൽ, എ​സ് ​പി എം.​എ​ൽ.​എ​മാ​ർ​ക്കി​ട​യി​ലെ അഭിപ്രായഭിന്നത ഇ​രു​പാ​ർ​ട്ടി​ക​ളെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നുണ്ട്. 

എ​സ്.​പി​യു​ടെ വോ​ട്ടി​ലൂ​ടെ ഒ​രം​ഗ​ത്തെ ജ​യി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ബി.​എ​സ്.​പി​ക്ക്​ വ​ൻ തി​രി​ച്ച​ടി​യാണ്. ഇ​ട​ഞ്ഞു​നി​ന്നി​രു​ന്ന സു​ഹെ​ൽ​ദേ​വ്​ ഭാ​ര​തീ​യ സ​മാ​ജ്​ പാ​ർ​ട്ടി​യു​ടെ നാ​ല്​ അം​ഗ​ങ്ങ​ളും അ​പ്​​നാ​ദ​ളിന്റെ ഒ​മ്പ​ത്​ അം​ഗ​ങ്ങ​ളും ബി.​ജെ.​പി​ക്ക്​ വോ​ട്ടു​ചെ​യ്യു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേരളത്തിലെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരൻ മഹാരാഷ്ട്രയിൽ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ഇന്നത്തെ തെരഞ്ഞെടുപ്പോടെ രാജ്യസഭയിൽ അം​ഗബലം കൂടുതൽ മെച്ചമാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. 16 സം​സ്​​ഥാ​ന​ങ്ങ​ളി​ൽ 11ഉം ​പാർട്ടി ഭ​രി​ക്കു​ന്ന​തി​നാ​ൽ എം. പി​മാ​രു​ടെ അം​ഗ​ബ​ലം ഉ​യ​രു​ന്നമെന്ന ശു​ഭപ്ര​തീ​ക്ഷ​യി​ലാ​ണ്​ ബിജെപി. ​245 അം​ഗ സ​ഭ​യി​ൽ 126 സീ​റ്റാ​ണ്​ ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്. ഇ​പ്പോ​ൾ ബി.​ജെ.​പി​ക്ക്​ 58 അം​ഗ​ങ്ങ​ളു​ണ്ട്​, കോ​ൺ​ഗ്ര​സി​ന്​ 54ഉം അം​ഗങ്ങളാണുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com