പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ എതിരാളി രാഹുല്‍ ഗാന്ധി; തുറന്ന് സമ്മതിച്ച് ബിജെപി നേതാവ് 

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യഎതിരാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആയിരിക്കുമെന്ന് തുറന്നുസമ്മതിച്ച് ബിജെപി നേതാവ്
പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ എതിരാളി രാഹുല്‍ ഗാന്ധി; തുറന്ന് സമ്മതിച്ച് ബിജെപി നേതാവ് 

ന്യൂഡല്‍ഹി: 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യഎതിരാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആയിരിക്കുമെന്ന് തുറന്നുസമ്മതിച്ച് ബിജെപി നേതാവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നായകത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിക്ക് രാഹുല്‍ ഗാന്ധി വെല്ലുവിളിയായിരിക്കുമെന്ന ഏറ്റുപറച്ചിലാണ് ബിജെപി നേതാവും ത്രിപുരയില്‍ പാര്‍ട്ടിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച നേതാവുമായ ഹിമന്ത ബിസ്വാ ശര്‍മ്മ നടത്തിയിരിക്കുന്നത്. എങ്കിലും കൂടുതല്‍ സീറ്റുകള്‍ നേടി മോദി അധികാരത്തിലേറുമെന്നും ഹിമന്ത ബിസ്വാ ശര്‍മ്മ പ്രത്യാശ പ്രകടിപ്പിക്കുന്നു. 

അടുത്തിടെ രാഹുല്‍ ഗാന്ധിയുടെ ജനപ്രിയത വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ്  ഹിമന്ത ബിസ്വാ ശര്‍മ്മയുടെ നീരിക്ഷണമെന്നാണ് വിലയിരുത്തല്‍. ഉപതെരഞ്ഞെടുപ്പുകളില്‍ പ്രാദേശിക പാര്‍ട്ടികളാണ് നിര്‍ണായകമെന്ന് സ്ഥാപിച്ച് അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പ് തോല്‍വിയെ ന്യായീകരിക്കാന്‍ ്ശ്രമിക്കുന്ന ഹിമന്ത ബിസ്വാ ശര്‍മ്മ, ദേശീയ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നരേന്ദ്രമോദി-രാഹുല്‍ ഗാന്ധി പോരാട്ടത്തില്‍ ഒരാളെ തെരഞ്ഞെടുക്കുമെന്ന് വ്യക്തമാക്കി. അതേസമയം കൂടുതല്‍ സീറ്റുകള്‍ നേടി നരേന്ദ്രമോദി വിജയിക്കുമെന്ന പാര്‍ട്ടി ലൈനും ഹിമന്ത ബിസ്വാ ശര്‍മ്മ മുറുകെ പിടിക്കുന്നു.മോദിയും മന്‍മോഹന്‍ സിങും തമ്മിലല്ല ഇപ്പോഴത്തെ പോരാട്ടം എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് രാഹുലിനെ ഇകഴ്ത്തി കാട്ടാനും ഹിമന്ത ബിസ്വാ ശര്‍മ്മ മറന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com