കർണാടകയിൽ ജെഡിഎസിൽ നിന്ന് രാജിവെച്ചവർ ഇന്ന് കോൺ​ഗ്രസിൽ ചേരും

മൈസൂരുവിൽ രാഹുൽ​ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന യോ​ഗത്തിൽ വെച്ചാണ് ഇവർ കോൺ​ഗ്രസ് അം​ഗത്വം സ്വീകരിക്കുക
കർണാടകയിൽ ജെഡിഎസിൽ നിന്ന് രാജിവെച്ചവർ ഇന്ന് കോൺ​ഗ്രസിൽ ചേരും

ബംഗലൂരു : ജനതാദൾ എസിൽ നിന്ന് രാജിവെച്ച ഏഴ് മുൻ എംഎൽഎമാർ ഇന്ന് കോൺ​ഗ്രസിൽ ചേരും. മൈസൂരുവിൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ​ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന യോ​ഗത്തിൽ വെച്ചാണ് ഇവർ കോൺ​ഗ്രസ് അം​ഗത്വം സ്വീകരിക്കുക. ജെഡിഎസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ഏഴ് എംഎൽഎമാർ പാർട്ടിയിൽ നിന്നും രാജിവെച്ചത്. 

രാജ്യസഭാ തെര‍ഞ്ഞെടുപ്പിൽ ജെഡിഎസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന വിപ്പ് ലംഘിച്ച് ഇവർ കോൺ​ഗ്രസിനെ പിന്തുണച്ചിരുന്നു. ഇതേത്തുടർന്ന്  ഇവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഇവർ നിയമസഭാം​ഗത്വം രാജിവെക്കുകയും, കോൺ​ഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. 

ബി എസ് സമീര്‍ അഹമ്മദ് ഖാന്‍ ( ചാമരാജ് പേട്ട് ), എന്‍ ചെലുവരായ സ്വാമി ( നാഗമംഗല), അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി( പുലകേശി നഗര്‍), എച്ച് സി ബാലകൃഷ്ണ ( മഗഡി), ഭീമ നായിക് ( ഹഗരിബൊമ്മനഹള്ളി), രമേശ് ബന്ദിസിദ്ധെ ഗൗഡ( ശ്രീരംഗപട്ടണ), ഇഖ്ബാല്‍ അന്‍സാരി ( ഗംഗാവതി ) എന്നിവരാണ് ജെഡിഎസ് വിട്ടത്. കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ചെലുവരായസ്വാമി കഴിഞ്ഞദിവസം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ജെ.​ഡി.​എ​സ് വി​മ​ത എം.​എ​ൽ.​എ​മാ​രു​ടെ​യും സ്വ​ത​ന്ത്ര​രു​ടെ​യും വോ​ട്ടു​ക​ളാ​ണ് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കർണാടകയിൽ കോ​ൺ​ഗ്ര​സിന്റെ മൂ​ന്നാം സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കി​യ​ത്. നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന ജെ.​ഡി.​എ​സ് എം.​എ​ൽ.​സി​മാ​രാ​യ എം.​സി. നാ​ന​യ്യ, സ​രോ​വ​ർ ശ്രീ​നി​വാ​സ്, ബി. ​രാ​മ​കൃ​ഷ്ണ എ​ന്നി​വ​രും ഞാ​യ​റാ​ഴ്ച കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നേ​ക്കുമെന്നാണ് റിപ്പോർട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com