കപില്‍ സിബലിനെതിരെ ബാര്‍ കൗണ്‍സില്‍ :  'ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പുവെച്ചവര്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യരുത് '

പ്രമേയവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ഇതില്‍ ഒപ്പിട്ടവര്‍ സുപ്രീംകോടതിയില്‍ തുടര്‍ന്ന് പ്രാക്ടീസ് ചെയ്യരുതെന്ന് ബാര്‍ കൗണ്‍സില്‍
കപില്‍ സിബലിനെതിരെ ബാര്‍ കൗണ്‍സില്‍ :  'ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പുവെച്ചവര്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യരുത് '


ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ നിലപാടുമായി ബാര്‍ കൗണ്‍സില്‍. ചീഫ് ജസ്റ്റിസിനെതിരായ പ്രമേയം സുപ്രീംകോടതിക്കെതിരായ ഭീഷണിയാണ്. പ്രമേയവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ഇതില്‍ ഒപ്പിട്ടവര്‍ സുപ്രീംകോടതിയില്‍ തുടര്‍ന്ന് പ്രാക്ടീസ് ചെയ്യരുതെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി. 

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന് തിരിച്ചടിയാണ് ബാര്‍ കൗണ്‍സിലിന്റെ തീരുമാനം. ഇന്നു ചേര്‍ന്ന ബാര്‍ കൗണ്‍സില്‍ ജനറല്‍ കൗണ്‍സിലിന്റേതാണ് തീരുമാനമെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ഭാരവാഹികളുടെ യോഗം ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം വിശദമായി ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. 

അതേസമയം ദീപക് മിശ്രക്കെതിരായ ഇംപീച്ച് മെന്റ് പ്രമേയവുമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം മുന്നോട്ടുപോകുകകയാണ്. എന്‍ഡിഎ സഖ്യകകക്ഷികള്‍, ബിജെഡി, എഐഎഡിഎംകെ എന്നീ കക്ഷികള്‍ ഒഴിച്ചുള്ള പാര്‍ട്ടികളെല്ലാം ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. പ്രമേയം തിങ്കളാഴ്ചയോ, ബുധനാഴ്ചയോ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. 

അതേസമയം ഒക്ടോബര്‍ രണ്ടിന് ദീപക് മിശ്ര ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കും. അതിന് മുമ്പ് പ്രമേയത്തില്‍ നടപടി ഉണ്ടാകുമോ എന്നത് ശ്രദ്ധേയമാണ്. വര്‍ഷകാല സമ്മേളനം മാത്രമാണ് ഇക്കാലയളവിനിടെ ഉണ്ടാകുക എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com