യുപി ബോര്‍ഡ് പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടതോല്‍വി; 150സ്‌കൂളുകളിലും വിജയശതമാനം പൂജ്യം

പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ 98സ്‌കൂളുകളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും 52സ്‌കൂളുകളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥികളും ഒന്നടങ്കം പരീക്ഷകളില്‍ തോറ്റിരിക്കുകയാണ്
 യുപി ബോര്‍ഡ് പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടതോല്‍വി; 150സ്‌കൂളുകളിലും വിജയശതമാനം പൂജ്യം

ലഖ്‌നൗ:  2018ലെ യുപി ബോര്‍ഡ് പരീക്ഷാഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണതോല്‍വി. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്ന 150 സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം തോല്‍ക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് സെക്കന്‍ഡറി എജ്യുകേഷന്‍ ബോര്‍ഡ് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം പുറത്തുവിട്ടപ്പോഴാണ് കുട്ടികളൂടെ കൂട്ടപരാജയം സംഭവിച്ചിരിക്കുന്നത്. 

ഒരു കുട്ടിയും പാസാകാത്ത 50സ്‌കൂളുകളെങ്കിലും യൂപിയില്‍ ഉണ്ടാകുമെന്ന് യുപി ബോര്‍ഡ് നേരത്തെതന്നെ പറഞ്ഞിരുന്നു. എന്നാല്‍ പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ 98സ്‌കൂളുകളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും 52സ്‌കൂളുകളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥികളും ഒന്നടങ്കം പരീക്ഷകളില്‍ തോറ്റിരിക്കുകയാണ്. 

യുപി സര്‍ക്കാരിന്റെ പിന്തുണയോടെ പരീക്ഷ നടക്കുമ്പോള്‍ കോപ്പിയടിക്കുന്നത് തടയാന്‍ കര്‍ശന മാര്‍ഗങ്ങള്‍ സ്വീകരിച്ചതാണ് ഇത്തരത്തിലൊരു പരീക്ഷാഫലം ഉണ്ടായതിന് പിന്നിലെ കാരണമെന്ന് യുപി ബോര്‍ഡ് സെക്രട്ടറി നീനാ ശ്രീവനാസ്തവ പറഞ്ഞു. ഈ നടപടി മൂലം  കോപ്പിയടിക്കാം എന്നുദ്ദേശിച്ച് പരീക്ഷാഹോളില്‍ എത്തിയ പലര്‍ക്കും ഇതിന് സാധിച്ചില്ലെന്നും പല കുട്ടികളും പരീക്ഷയ്ക്കിടയില്‍ തന്നെ ഇറങ്ങിപോകുകയായിരുന്നെന്നും നീന ശ്രീവാസ്തവ പറഞ്ഞു. 2017നടന്ന ബോര്‍ഡ് പരീക്ഷയില്‍ 81ശതമാനം വിജയം നേടിയതില്‍ നിന്നാണ് ഇക്കുറി വിജയശതമാനം പൂജ്യത്തിലേക്ക് എത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com