ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ മോദിയുടെ മണ്ഡലമായ വാരാണാസി രണ്ടാം സ്ഥാനത്ത്; 20 നഗരങ്ങളില്‍ 14 ഉം ഇന്ത്യയില്‍ 

ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയും.
ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ മോദിയുടെ മണ്ഡലമായ വാരാണാസി രണ്ടാം സ്ഥാനത്ത്; 20 നഗരങ്ങളില്‍ 14 ഉം ഇന്ത്യയില്‍ 

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയും. രാജ്യതലസ്ഥാനമായ ഡല്‍ഹി ഒന്നാം സ്ഥാനത്തേയ്ക്ക് തരംതാഴ്ന്നപ്പോള്‍ തൊട്ടടുത്ത് ഉത്തര്‍പ്രദേശിലെ വാരാണാസി നഗരമാണ്. ലോകാരോഗ്യ സംഘടന പുറത്ത് വിട്ട 20 നഗരങ്ങളുടെ പട്ടികയില്‍ 14ഉം ഇന്ത്യയില്‍ നിന്നാണ്. മലിനീകരണ നഗരങ്ങളിലെ പട്ടികയിലെ മലിനീകരണ തോത് 2.5 പി.എം ആണ്. ലോകത്തെ 10 പേരില്‍ ഒന്‍പതു പേരും മലിനവായുവാണ് ശ്വസിക്കുന്നതെന്നും 2016 അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

കാണ്‍പൂര്‍, ഫരീദാബാദ്, ഗയ, പാറ്റ്‌ന, ആഗ്ര, മുസാഫര്‍പൂര്‍, ശ്രീനഗര്‍, ഗുഡ്ഗാവ്, ജയ്പൂര്‍, പാട്യാല, ജോധ്പൂര്‍ എന്നിവയാണ് മറ്റ് പ്രധാന നഗരങ്ങള്‍. കുവൈറ്റിലെ അലി സുബഹ് അല്‍ സലേം, ചൈന, മംഗോളിയ എന്നീ രാജ്യങ്ങളിലെ ചില നഗരങ്ങളും പട്ടികയില്‍ ഇടംപിടിച്ചു.

മലിനീകരണത്തെ തുടര്‍ന്ന് പ്രതിവര്‍ഷം ഇന്ത്യയില്‍ 24 ലക്ഷം പേര്‍ അകാലത്തില്‍ മരണമടയുന്നെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആഗോള തലത്തില്‍ ഇത് 38 ലക്ഷമാണ്. ഇതില്‍ തെക്കന്‍ കിഴക്കന്‍ ഏഷ്യയുടെ സംഭാവന 40 ശതമാനമാണ്.2.5 പി.എം മലിനീകരണ തോതുള്ള രാജ്യങ്ങളിലെ മലിനീകരണത്തിന് കാരണമാവുന്നത് സള്‍ഫേറ്റ്, നൈട്രേറ്റ്,ബ്‌ളാക്ക് കാര്‍ബണ്‍ എന്നിവയാണ്. ഇവയെല്ലാം മനുഷ്യരുടെ ആരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com