'കലാപം തന്നെ തുണ' വീണ്ടും ബിജെപിയുടെ മുദ്രാവാക്യം; ഹിന്ദുവല്ല അവരുടെ കസേരയാണ് അപകടത്തില്‍; ജിന്ന വിവാദത്തില്‍ കനയ്യ കുമാര്‍ 

അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് മുഹമ്മദലി ജിന്നയുടെ ചിത്രം എടുത്തുമാറ്റണമെന്ന ബിജെപി നേതാക്കളുടെ ആവശ്യത്തേയും അതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെയും വിമര്‍ശിച്ച് കനയ്യ കുമാര്‍.
'കലാപം തന്നെ തുണ' വീണ്ടും ബിജെപിയുടെ മുദ്രാവാക്യം; ഹിന്ദുവല്ല അവരുടെ കസേരയാണ് അപകടത്തില്‍; ജിന്ന വിവാദത്തില്‍ കനയ്യ കുമാര്‍ 

ലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് മുഹമ്മദലി ജിന്നയുടെ ചിത്രം എടുത്തുമാറ്റണമെന്ന ബിജെപി നേതാക്കളുടെ ആവശ്യത്തേയും അതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെയും വിമര്‍ശിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. 1938 മുതല്‍ തന്നെ ജിന്നയുടെ ചിത്രം അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ ഉണ്ട്. യുപിയിലും കേന്ദ്രത്തിലും പല തവണ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു. ഇപ്പോള്‍ മാത്രം ഈ ആവശ്യം ഉയര്‍ന്നുവന്നത് എന്തുകൊണ്ടാണ് എന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. 

അപ്പോ ആ ചിത്രം അല്ല, രാജ്യത്തിന്റെ അവസ്ഥയാണ് പ്രശ്‌നം! അടുത്ത വര്‍ഷം തെരഞ്ഞെടുപ്പാണ്. യാതൊരു വികസനവും നടന്നിട്ടില്ല, കളളപ്പണവും തിരികെ വന്നില്ല. വാഗ്ദാനം ചെയ്ത 2 കോടി തൊഴിലും ഇല്ല, അക്കൗണ്ടില്‍ 15 ലക്ഷം രൂപയും ഇല്ല. വീണ്ടും, ബിജെപിയുടെ മുദ്രാവാക്യം  'കലാപം തന്നെ തുണ'. ഹിന്ദു അല്ല, കസേരയാണ് അപകടത്തില്‍-കനയ്യ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com