ദലിത് വീടുകളില്‍ കൊതുകുശല്യം; യുപി മന്ത്രിയുടെ പ്രസംഗം വിവാദത്തില്‍ 

രാത്രി മുഴുവന്‍ ഞങ്ങള്‍ കൊതുകുശല്യം നേരിട്ടെങ്കിലും ,ദലിത് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മന്ത്രിമാര്‍ക്ക് സാധിച്ചു എന്ന അനുപമയുടെ പ്രസ്താവന
ദലിത് വീടുകളില്‍ കൊതുകുശല്യം; യുപി മന്ത്രിയുടെ പ്രസംഗം വിവാദത്തില്‍ 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി മന്ത്രിമാരുടെ ദലിത് ഭവന സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല.യോഗി മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി അനുപമ ജെയ്‌സ്വാളാണ് ഒടുവില്‍ വിവാദത്തില്‍ അകപ്പെട്ടത്. ദലിത് ഭവന സന്ദര്‍ശനവുമായി ബന്ധപ്പെട്ട അനുപമയുടെ കൊതുകു പരാമര്‍ശമാണ് വിമര്‍ശനം ക്ഷണിച്ചു വരുത്തിയത്. രാത്രി മുഴുവന്‍ ഞങ്ങള്‍ കൊതുകുശല്യം നേരിട്ടെങ്കിലും ,ദലിത് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മന്ത്രിമാര്‍ക്ക് സാധിച്ചു എന്ന അനുപമയുടെ പ്രസ്താവനയാണ് വിവാദമായത്.

യുവാക്കള്‍ക്കും, വനിതകള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി നിലകൊളളുന്ന സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമായത് ആദ്യമായിട്ടാണ്. സമൂഹത്തിലെ എല്ലാവിഭാഗങ്ങളുടെയും ഉന്നമനത്തിന് വേണ്ടി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. വകുപ്പുമന്ത്രിമാര്‍ ഈ പദ്ധതികളുടെ വിജയത്തിനായി കഠിനമായി പ്രയത്‌നിക്കുകയാണ്. കൊതുകുശല്യം അനുഭവപ്പെട്ടിട്ടും ദലിത് വീടുകളില്‍ അന്തിയുറങ്ങി അവരുടെ പ്രശ്‌നങ്ങള്‍ കേട്ടു. ഇത് മന്ത്രിമാര്‍ക്ക് എല്ലാം സംതൃപ്തി നല്‍കി. അങ്ങനെ പോകുന്നു അനുപമ ജയ്‌സ്വാളിന്റെ വിവാദ പ്രസംഗം.

അനുപമ ജയ്‌സ്വാളിന്റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. ബിജെപി മന്ത്രിമാരുടെ ദലിത് ഭവന സന്ദര്‍ശനം നാടകമാണെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചു. ദലിത് വീടുകള്‍ സന്ദര്‍ശിച്ച് ഭക്ഷണം കഴിക്കുന്നതിന് പകരം, അവര്‍ക്ക് കഴിക്കാന്‍ പോഷകാഹാരം ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് സി പി റായ് ഓര്‍മ്മിപ്പിച്ചു. ദലിതര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും  ഉപജീവനമാര്‍ഗവും ഉറപ്പുവരുത്താന്‍ മന്ത്രിമാര്‍ പ്രയത്‌നിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

നേരത്തെ ഇത്തരം നാടകങ്ങള്‍ ഒഴിവാക്കി ദലിതുകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com