'പ്രധാനമന്ത്രി, താങ്കളുടെ സ്വര്‍ണ മാല എനിക്ക് തരുമോ?'; ട്വീറ്ററിലൂടെ ആഗ്രഹം പറഞ്ഞ വിദ്യാര്‍ത്ഥിയെ തേടി പ്രധാനമന്ത്രിയുടെ സമ്മാനമെത്തി

ട്വീറ്റിട്ട് അടുത്ത ദിവസം തന്നെ രബേിഷിനെ തേടി പ്രധാനമന്ത്രിയുടെ മാലയും ഒരു കുറിപ്പുമെത്തി
'പ്രധാനമന്ത്രി, താങ്കളുടെ സ്വര്‍ണ മാല എനിക്ക് തരുമോ?'; ട്വീറ്ററിലൂടെ ആഗ്രഹം പറഞ്ഞ വിദ്യാര്‍ത്ഥിയെ തേടി പ്രധാനമന്ത്രിയുടെ സമ്മാനമെത്തി

ധ്യപ്രദേശിലെ ഒരു പൊതു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതു കേള്‍ക്കാന്‍ പോയതായിരുന്നു ധര്‍ബാദ് ഐഐടി വിദ്യാര്‍ത്ഥി രബേഷ് കുമാര്‍. അപ്പോഴാണ് മോദിയുടെ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ നിറത്തിലുള്ള മാല രബേഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആ മാല കിട്ടിയാല്‍ കൊള്ളാമെന്ന് തോന്നിയ രബേഷ് ഒന്നും നോക്കിയില്ല ട്വിറ്ററിലൂടെ പ്രധാനമന്ത്രിയോട് തന്റെ ആഗ്രഹം പറഞ്ഞു. 

പഞ്ചായത്തിരാജ് ദിനത്തില്‍ ഞാന്‍ താങ്കളെ കേട്ടിരുന്നു. മികച്ച പ്രസംഗമായിരുന്നു അത്. പ്രസംഗിക്കുമ്പോള്‍ താങ്കള്‍ ധരിച്ച സ്വര്‍ണ്ണ നിറമുള്ള മാല എനിക്കിഷ്ടമായി. എനിക്ക് അത് തരാമോ' എന്നാണ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ചോദിച്ചത്. എന്നാല്‍ തന്റെ ആഗ്രഹം സഫലമാകുമെന്ന വിശ്വാസമൊന്നും രബേഷിനുണ്ടായിരുന്നില്ല. പക്ഷേ പ്രധാനമന്ത്രി വിദ്യാര്‍ത്ഥിയെ ശരിക്ക് ഞെട്ടിച്ചു കളഞ്ഞു. ട്വീറ്റിട്ട് അടുത്ത ദിവസം തന്നെ രബേിഷിനെ തേടി പ്രധാനമന്ത്രിയുടെ മാലയും ഒരു കുറിപ്പുമെത്തി. 

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശം വായിച്ചെന്നും പഞ്ചായത്തീരാജ് ദിനത്തില്‍ മാണ്ഡലയില്‍ ഞാന്‍ ധരിച്ച മാല താങ്കള്‍ക്ക് ഇഷ്ടമായെന്നറിഞ്ഞു. ഈ കത്തിനോടൊപ്പം താങ്കള്‍ക്കുള്ള സമ്മാനമായി ഈ മാലയും ഞാന്‍ അയക്കുകയാണ്. എല്ലാ ആശംസകളും നേരുന്നു' എന്നായിരുന്നു മോദിയുടെ സന്ദേശം. തപാല്‍ വഴിയാണ് മോദിയുടെ സമ്മാനം എത്തിയത്. രബേഷ് തന്നെയാണ് പ്രധാനമന്ത്രി മാല സമ്മാനമായി തന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com